Kerala NewsLocal NewsPolitics

പാര്‍ട്ടിക്കാര്‍ക്ക് ഗുണ്ടായിസം കാണിക്കാന്‍ മുഖ്യമന്ത്രി പ്രോത്സാഹനം നല്‍കുകയാണ്: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ വി. മുരളീധരന്‍

Keralanewz.com

ന്യൂഡല്‍ഹി: സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഗുണ്ടായിസം കാണിക്കാനുള്ള പ്രോത്സാഹനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നതെന്ന് കേന്ദ്രമന്ത്രി വി.

മുരളീധരന്‍. നാട്ടില്‍ അക്രമം ഉണ്ടാകുമ്ബോള്‍ അത് ശമിപ്പിക്കാനുള്ള നടപടികള്‍ എടുക്കുന്നതിന് പകരം മുഖ്യമന്ത്രി ഗുണ്ടായിസത്തിന് പ്രോത്സാഹനം നല്‍കുകയാണെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഗവര്‍ണറെയും നരേന്ദ്ര മോദിയേയും ചീത്തവിളിക്കാന്‍ പൊതു ഖജനാവില പണം മുഖ്യമന്ത്രി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെരിരെ എസ്‌എഫ്‌ഐ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് വി. മുരളീധരന്റെ പ്രതികരണം.

‘അദ്ദേഹം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ സമാഹരിച്ച ഒന്നരക്കോടി വിലയുള്ള ആഡംബര ബസില്‍ നാടുചുറ്റുകയാണ്. ഗവര്‍ണറെയും നരേന്ദ്ര മോദിയെയും ചീത്തവിളിക്കാന്‍ വേണ്ടി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നു. ഇതാണോ ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്? നാട്ടില്‍ അക്രമം ഉണ്ടാകുമ്ബോള്‍, ആ അക്രമത്തെ ശമിപ്പിക്കാനുള്ള നടപടികള്‍ അല്ലേ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്? പാര്‍ട്ടിക്കാര്‍ക്കു ഗുണ്ടായിസം കാണിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്യുന്നത് ശരിയാണോ എന്ന് ജനം വിലയിരുത്തും.

”ശ്രീനാരായണ ഗുരുദേവനെക്കുറിച്ച്‌ സംസാരിക്കാന്‍ ഗവര്‍ണര്‍ കോഴിക്കോട് സര്‍വകലാശാലയില്‍ പോയാല്‍, അതു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് അംഗീകരിക്കാനാകില്ല. പകരം തങ്ങളുടെ മകന്റെ കല്യാണത്തിനു പോവുകയാണെങ്കില്‍ പ്രതിഷേധമില്ല. എന്തുകൊണ്ടാണ് ഗുരുദേവനെക്കുറിച്ച്‌ സംസാരിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തുമ്ബോള്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക് വേവലാതി?

”കാരണം, അവര്‍ ഇത്രയും കാലം ഗുരുദേവനെക്കുറിച്ച്‌ നടത്തിയിട്ടുള്ള തെറ്റിദ്ധാരണജനകമായ പ്രചരണങ്ങള്‍ തുറന്നുകാണിക്കും. ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള പണ്ഡിതനായ ഒരാളുടെ പ്രസംഗം നടന്നാല്‍, ജനങ്ങളില്‍ മുഴുവന്‍ ഗുരുദേവനെക്കുറിച്ചുള്ള ശരിയായ വസ്തുതകള്‍ എത്തും. ഈ ആശങ്കയും ഭയവുമാണ് ഗുരുദേവനെക്കുറിച്ച്‌ സംസാരിക്കുന്നതില്‍നിന്നും ആരിഫ് മുഹമ്മദ് ഖാനെ തടയുന്നതിന്റെ കാരണം.”- അദ്ദേഹം പറഞ്ഞു.

Facebook Comments Box