National NewsPolitics

പ്രളയ ദുരിതം ; സഹായം തേടി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

Keralanewz.com

തെക്കന്‍ തമിഴ്‌നാടിനെ ദുരിതത്തിലാക്കിയ പ്രളയത്തില്‍ കേന്ദ്ര സഹായം തേടി സംസ്ഥാന സര്‍ക്കാര്‍. പ്രളയത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

കൂടിക്കാഴ്ചക്ക് സമയം തേടിയ തമിഴ്‌നാട് മുഖ്യമന്ത്രിയോട് ചൊവ്വാഴ്ച കാണാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ഇത് പ്രകാരം മോദി സ്റ്റാലിന്‍ കൂടിക്കാഴ്ച ഇന്ന് രാവിലെ നടക്കും.

ഉച്ചയ്ക്ക് 12 ന് പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചാകും മോദി സ്റ്റാലിന്‍ കൂടിക്കാഴ്ച നടക്കുക.

Facebook Comments Box