Sat. May 18th, 2024

സെനറ്റ് നിയമനം: സംഘപരിവാര്‍ അനുകൂലികളെ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നില്ല: കെ സുധാകരൻ

By admin Dec 20, 2023
Keralanewz.com

ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറെ പിന്തുണച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

സംഘപരിവാറില്‍ കൊള്ളുന്നവരുണ്ടെന്നും യോഗ്യതയുള്ള സംഘപരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. അവര്‍ ജനാധിപത്യത്തിന്റെ ഭാഗമായ പാര്‍ട്ടിയാണ്. സംഘപരിവാര്‍ അനുകൂലികള്‍ മാത്രമായതിനാല്‍ എതിര്‍ക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് സുധാകരന്‍ പറഞ്ഞു.

അക്കാദമീഷ്യന്‍റെ യോഗ്യതമാനിച്ച്‌ ഗവര്‍ണര്‍ ചെയ്യുന്ന ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണമെന്നും കെ സുധാകരന്‍ ചോദിച്ചു. ലിസ്റ്റില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ല. ലിസ്റ്റിലുള്ളവരുടെ യോഗ്യതകള്‍ പരിശോധിക്കുകയാണ്. അതിനായി കെപിസിസി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

സെനറ്റ് നിയമനത്തില്‍ സംഘപരിവാര അനുകൂലികളെ കുത്തിയിറക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയരുമ്ബോഴാണ് സുധാകരന്റെ പരാമര്‍ശം. ഗവര്‍ണര്‍ക്കെതിരേ എസ് എഫ് ഐയും ഇടതുസംഘടനകളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

Facebook Comments Box

By admin

Related Post