Mon. May 6th, 2024

രാജ്യത്ത് 9 ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി; കേരളത്തില്‍ 2000 കടന്നു

By admin Dec 20, 2023
Keralanewz.com

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഒമ്ബത് ദിവസത്തിനുള്ളില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്.

ഡിസംബര്‍ 11ന് 938 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചൊവ്വാഴ്ച ഇത് 1,970 ആയി ഉയര്‍ന്നു. കോവിഡിന്റെ ഉപവകഭേദങ്ങളാണ് രോഗവ്യാപനം വേഗത്തിലാക്കുന്നതെന്നാണ് അനുമാനം. BA.2.86 (പിറോള)യുടെ 19 അനുക്രമങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒന്ന് മഹാരാഷ്ട്രയിലും 18 എണ്ണം ഗോവയിലുമാണ്. ഏറെ പ്രചരിക്കുന്ന JN.1 വകഭേദം കേരളത്തിലാണ് ആദ്യം കണ്ടെത്തിയത്.

കോവിഡും ശ്വാസകോശ രോഗങ്ങളും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അവലോകന യോഗം വിളിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിമാരും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വീഡി്യോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തില്‍ പങ്കെടുക്കും. നിലവിലെ JN.1

സംസ്ഥാനത്ത് 292 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2041 പേര്‍ ചികിത്സയിലുണ്ട്. ഈ മാസം 12 പേരാണ് മരണമടഞ്ഞത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Facebook Comments Box

By admin

Related Post