National NewsInternational NewsKerala NewsLocal NewsTechnology

എപ്പോള്‍ മരിക്കുമെന്നും ഇനി അറിയാം, ആയുസ് പ്രവചിക്കുന്ന എ ഐ ടൂള്‍ രംഗത്തിറക്കി ശാസ്ത്രജ്ഞര്‍

Keralanewz.com

അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് അഥവാ നിര്‍മ്മിത ബുദ്ധി എ.ഐ ഇന്ന് സകല മേഖലകളിലും സജീവ സാന്നിദ്ധ്യമാണ്.

. മരിച്ചവരും ജീവിച്ചിരിക്കുന്നവരും ആയ ആളുകളുടെ ക്ലോണുകള്‍ വരെ എഐ സാങ്കേതിക വിദ്യയില്‍ ചിത്രങ്ങളായും വീഡിയോ ആയും ലഭിക്കും. കൂടാതെ കഥ, നോവല്‍, തിരക്കഥ,, ചിത്രരചന തുടങ്ങി വിവിധ മേഖലകളില്‍ എ.ഐ ടൂളുകള്‍ പുതുതായി രംഗപ്രവേശനം ചെയ്തുകഴിഞ്ഞു.

എ.ഐ ഉപയോഗിച്ച്‌ ഒരാളുടെ ആയുസ് വരെ പ്രവചിക്കാൻ കഴിയുമെന്ന അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഡെൻമാര്‍ക്കിലെ ശാസ്ത്രജ്ഞര്‍. ഡെൻമാര്‍ക്ക് ടെക്നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ എ.ഐ മോഡലിന് പിന്നില്‍. ചാറ്റ് ജിപിടിയുടെ മാതൃകയില്‍ വികസിപ്പിച്ച ലൈഫ്2വെക് (LIFE2VEC) ആണ് ഈ എ.ഐ മോഡല്‍. രാജ്യത്തെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഈ മോഡലിനെ പരിശീലിപ്പിച്ചിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വരുമാനം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലൈഫ്2വെക്കിന്റെ പ്രവചനം. ഓരോരുത്തരുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ എ.ഐ മോഡല്‍ ആയുസ് പ്രവചിക്കുകയെന്നും ഗവേഷകര്‍ പറയുന്നു. നിലവിലുള്ള ഏതൊരു സംവിധാനത്തെക്കാളും കൂടുതല്‍ കൃത്യമായി ആളുകളുടെ മരണസമയം പ്രവചിക്കാൻ ഈ മോഡലിന് കഴിയുമെന്നും ശാസ്ത്രജ്‍ഞര്‍ വ്യക്തമാക്കി.

മരണം പ്രവചിക്കാനുള്ള ഒരു സംവിധാനം വേണമെന്ന് ആളുകള്‍ വര്‍ഷങ്ങളായി ആലോചിക്കുന്ന കാര്യമാണ്. അതിനെക്കുറിച്ച്‌ ഞങ്ങള്‍ക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരില്‍ ഒരാളായ സുനെ ലേമാൻ പറഞ്ഞു.

Facebook Comments Box