National News

കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ.

Keralanewz.com

മുംബൈ: കിഴക്കൻ മുംബൈയിലെ കുര്‍ളയില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ

ഏകാധിപത്യം രാജ്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഉദ്ധവ് പറഞ്ഞു.

രാജ്യം ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ആരാണ് രാജ്യത്തെ രക്ഷിക്കുക? ഇത്തവണ തെറ്റ് ചെയ്താല്‍ രാജ്യത്ത് ഏകാധിപത്യമാകും ഉണ്ടാകുക. രാജ്യത്തിന് സ്വാതന്ത്ര്യം വേണം. നമ്മള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഈ സ്വാതന്ത്ര്യം നിലനിര്‍ത്താൻ നമ്മള്‍ പോരാടേണ്ടിയിരിക്കുന്നു. എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും. രാജ്യത്ത് ആശയക്കുഴപ്പത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സ്വേച്ഛാധിപത്യം നമ്മുടെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. നമ്മള്‍ അത് തടയേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ തെറ്റ് വരുത്തരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജെയിൻ സമുദായ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഞാൻ നിങ്ങളില്‍നിന്ന് അനുഗ്രഹം തേടി വന്നതാണ്. ഇത് എന്‍റെ വ്യക്തിപരമായ നേട്ടത്തിനല്ല. രാജ്യത്തിന് വേണ്ടി നിങ്ങളുടെ അനുഗ്രഹം തേടാനാണ് ഞാൻ ഇവിടെ വന്നത് -ഉദ്ധവ് പറഞ്ഞു.

Facebook Comments Box