Kerala NewsPolitics

നല്ല മന്ത്രിസഭയിലെ കറുത്ത പുള്ളി ഗണേശ് കുമാർ : വെള്ളാപ്പള്ളി .

Keralanewz.com

കോട്ടയം : നല്ല മന്ത്രിസഭയിലെ കറുത്ത പുള്ളിയാണ് കെ.ബി.ഗണേശ് കുമാറെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഗണേശ് കുമാര്‍ വരെ മന്ത്രിയാകുന്ന കാലമാണിത്. ചീത്തപ്പേരും സ്വഭാവശുദ്ധിയില്ലായ്മയും മാത്രമുള്ളയാളെ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുത്തിയത് വാക്ക് പാലിക്കാനാണ്. ഗണേശ് കൂടി വരുന്നതോടെ പ്രത്യേക സമുദായത്തിലുള്ള മന്ത്രിമാരുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചു. ഗതാഗതം വേണ്ട വനം വകുപ്പ് മതിയെന്ന് ഗണേശ് പറഞ്ഞത് കൊള്ള നടത്താനാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Facebook Comments Box