Mon. May 6th, 2024

ദരിദ്രവാസിയും നിലപാടില്ലാത്തതുമായ നേതാവാണ് പി സി ജോര്‍ജ്ജ്,പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിൽ തെറ്റില്ല,’:വെള്ളാപ്പള്ളി നടേശൻ

Keralanewz.com

തിരുവനന്തപുരം: എൻ കെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതില്‍ തെറ്റില്ലെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കൈ കൊടുത്തിട്ടില്ലേയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. തോമസ് ചാഴിക്കാടൻ കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥിയാകും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതില്‍ പുതുമ ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

അതേസമയം പി സി ജോർജ്ജിനെ വിമർശിക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തില്‍ ഒരു രക്ഷയും ഇല്ലാത്ത രാഷ്ട്രീയ നേതാവാണ് പി സി ജോർജ്ജെന്ന് അദ്ദേഹം പരിഹസിച്ചു. ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവില്ല. ദരിദ്രവാസിയും നിലപാടില്ലാത്തതുമായ നേതാവുമാണ് പി സി ജോർജ്ജ്. ഉമ്മൻചാണ്ടിയെയും പിണറായിയേയും ചീത്തവിളിച്ച ആളാണ് പിസി ജോർജ്ജെന്നും വെള്ളാപ്പിള്ളി വിശദീകരിച്ചു.

‘പന്നനായ രാഷ്ട്രീയ നേതാവാണ് പി സി ജോർജ്ജ്. ഇപ്പോള്‍ ആർക്കുവേണം പിസി ജോർജ്ജിനെ. ആർക്കും വേണ്ടാതായപ്പോള്‍ പിസി ജോർജ്ജ് ബിജെപിയില്‍ ചേർന്നു. ജനപക്ഷം എന്ന പാർട്ടി അങ്ങനെ ജനിക്കുകയും മരിക്കുകയും ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പിസി ജോർജ്ജിന് ദയനീയ പരാജയം ഉണ്ടാകും. ബിജെപിക്കാർ പോലും പി സി ജോർജ്ജിന് വോട്ട് ചെയ്യുമോ എന്ന സംശയം തനിക്ക് ഉണ്ട് ‘, വെള്ളാപ്പള്ളി പറഞ്ഞു.

ഒരു രക്ഷയും ഇല്ലാത്തവരെല്ലാം ചെന്ന് ചേരാനുള്ള വഴിയമ്ബലം ആണോ ബിജെപിയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. നരേന്ദ്രമോദിയെ ഇളക്കാൻ ആര് വിചാരിച്ചാലും സാധിക്കില്ല. ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന് പോലും മോദിയെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. പ്രതിപക്ഷ പാർട്ടികള്‍ ഒന്നിച്ച്‌ നില്‍ക്കുന്നില്ല. നരേന്ദ്രമോദി ഇനിയും അഞ്ചുകൊല്ലം കൂടി ഭരിക്കും എന്ന് ഉറപ്പാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു

Facebook Comments Box

By admin

Related Post