Sun. May 19th, 2024

വനം മന്ത്രിക്ക്‌ വനം അറിയില്ല; ധനമന്ത്രിക്ക്‌ സാമ്ബത്തിക ശാസ്‌ത്രവും: വി. മുരളീധരന്‍

By admin Feb 12, 2024
Keralanewz.com

തിരുവനന്തപുരം: ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കാത്ത വനംമന്ത്രിയെ പുറത്താക്കണമെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍.

വയനാട്ടില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബവും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്‌. നികുതിദായകരുടെ പണം കൊണ്ട്‌ ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയായിട്ടും മുന്നറിയിപ്പ്‌ നല്‍കാന്‍ പോലും വനംവകുപ്പിന്‌ കഴിയാതിരുന്നത്‌ ഗുരുതര വീഴ്‌ചയാണ്‌. മോദിവിരുദ്ധ സമരത്തിന്‌ കേരളകര്‍ണാടക വനം മന്ത്രിമാര്‍ ഒരേ സമയം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ എന്തെങ്കിലും ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക്‌ പ്രയോജനം എങ്കിലും ലഭിച്ചേനെയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
മോദിക്കെതിരേ സമരം ചെയ്യുന്ന സമയത്ത്‌ കേരളത്തിലെ ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കാന്‍ എന്ത്‌ നടപടിയെടുത്തുവെന്നും അദ്ദേഹം ചോദിച്ചു. കര്‍ണാടക ഭരിക്കുന്നവരുടെ നേതാവ്‌ കൂടിയായ വയനാട്‌ എം.പി രാഹുല്‍ഗാന്ധി മണ്‌ഡലത്തില്‍ നടക്കുന്നതൊന്നും അറിഞ്ഞിട്ടില്ലെന്ന്‌ തോന്നുന്നുവെന്നും മുരളീധരന്‍ പരിഹസിച്ചു.

Facebook Comments Box

By admin

Related Post