Kerala NewsLocal News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഇനി ഓണ്‍ലൈനായി; ഒന്നു മുതല്‍ കെ-സ്മാര്‍ട്ട്

Keralanewz.com

സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നു മുതല്‍ നിലവില്‍ വരും.

2024 ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കണ്‍വെൻഷൻ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പുറത്തിറക്കും.

ആപ്പ് നിലവില്‍ വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ കേരളത്തിലെ എല്ലാ മുൻസിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് കെ-സ്മാര്‍ട്ട് വിന്യസിക്കുന്നത്. തുടര്‍ന്ന്‌ഏപ്രില്‍ ഒന്നിന് കെ-സ്മാര്‍ട്ട് ഗ്രാമപഞ്ചായത്തുകളിലേക്കുും വ്യാപിപ്പിക്കും.

ഇതോടെ ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാവും. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫര്‍മേഷൻ കേരള മിഷനാണ് കെ-സ്മാര്‍ട്ട് വികസിപ്പിച്ചത്.

Facebook Comments Box