Kerala NewsLocal NewsPolitics

രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചത് പ്രതിപക്ഷത്തെ വെട്ടിലാക്കാനാണ് : കെ. മുരളീധരൻ എംപി

Keralanewz.com

രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ചത് വെട്ടിലാക്കാനാണെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരൻ. പൂജാരികളോ ട്രസ്റ്റികളോ ഉദ്ഘാടനം ചെയ്യേണ്ട ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രിയാണ്.

രാജ്യത്ത് മതേതര ചിന്തകള്‍ പുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മുരളീധരൻ പറഞ്ഞു.

കോണ്‍ഗ്രസ് ശബരിമല യുവതി പ്രതിഷേധം ഉണ്ടായപ്പോഴും മിത്ത് വിവാദം ഉണ്ടായപ്പോഴും കൃത്യമായ നിലപാട് എടുത്തിട്ടുള്ളവരാണ് . ഒരു കൊമ്ബനാനയും ഇരുപത് പിടിയാനകളും നടന്നിയ യാത്രയാണ് നവകേരള യാത്രയെന്നും അതിനെ നട്ടുകാര്‍ വരവേറ്റത്ത് കരിങ്കൊടികളുമായാണെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോയെന്നതില്‍ ഇതുവരെ നിലപാട് എടുത്തില്ല. ഇക്കാര്യം ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച്‌ കോണ്‍ഗ്രസ് തീരുമാനിക്കും. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുക്കും. വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ സിപിഎമ്മിന്റേത് പോലെ കോണ്‍ഗ്രസിന് നിലപാട് എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box