Local NewsKerala NewsPolitics

സര്‍ക്കാര്‍ മേഖലയില്‍ ആദ്യം; 3 മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി

Keralanewz.com

തിരുവനന്തപുരം; എല്ലാവിധത്തിലുള്ള വാതരോഗങ്ങള്‍ക്കും ചികിത്സയുമായി ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം , കോഴിക്കോട് , തിരുവന്തപുരം മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്.

ഇതിന്റെ ലക്ഷ്യം വാതരോഗ സംബന്ധമായ അസുഖങ്ങള്‍ക്കും ശരീരത്തിന്റഎ പ്രതിരോധ ശേഷിയെ ബാധിക്കുന്നതുമായ അസുഖങ്ങള്‍ക്ക് ശാസ്ത്രീയ ചികിത്സ ഉറപ്പാക്കുകയെന്നതാണ്.

ഇതിന് തുടക്കമിടുന്നതിന് പിന്നാലെ ഭാവിയില്‍ ഡി എം റ്യുമറ്റോളജി കോഴ്‌സിന് തുടക്കം കുറിക്കുന്നതിനും നിരവധി വിദഗ്ധരെ സൃഷ്ടുക്കുന്നതിനും സാധിക്കും. റ്യുമറ്റോളജി വിഭാഗം ആരംഭിക്കാനായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഓരോ അസി. പ്രൊഫസര്‍മാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. എത്രയും വേഗം നിയമനം നടത്തി റ്യുമറ്റോളജി വിഭാഗം യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി ക്ലീനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ രോഗങ്ങള്‍ക്ക് ചികിത്സനല്‍കുന്നത് മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരാണ്. എന്നാല്‍ പുതുതായി റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ റ്യുമറ്റോളജി സ്പെഷ്യലിസ്റ്റിന്റെ സേവനവും കൂടുതല്‍ സംവിധാനങ്ങളും ലഭ്യമാകും. മാത്രമല്ല കണ്ണ്, ത്വക്ക്, ശ്വാസകോശം തുടങ്ങി വിവിധ ശരീര ഭാഗങ്ങളെ ബാധിക്കുന്ന വാതരോഗങ്ങള്‍ക്ക് ബന്ധപ്പെട്ട വിഭാഗങ്ങളുമായി ഏകോപിപ്പിച്ച്‌ സമഗ്രമായ ചികിത്സ ഉറപ്പ് വരുത്താനും ഈ വിഭാഗത്തിലൂടെയാകും.

Facebook Comments Box