Kerala NewsLocal NewsPolitics

ചികിത്സയ്ക്ക് പോകണം; പത്ത് ദിവസത്തെ അവധി വേണമെന്ന് കെപിസിസി യോഗത്തില്‍ സുധാകരന്‍

Keralanewz.com

തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാന്‍ തനിക്ക് പത്ത് ദിവസത്തെ അവധി വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍.

തലസ്ഥാനത്ത് ചേര്‍ന്ന കെപിസിസി എക്‌സിക്യുട്ടീവ് യോഗത്തില്‍വച്ചാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ പകരം ചുമതല ആര്‍ക്കെങ്കിലും നല്‍കുന്നതിനേക്കുറിച്ച്‌ സുധാകരന്‍ സൂചിപ്പിച്ചില്ല. കെപിസിസി പ്രസിഡന്‍റ് ചികിത്സയ്ക്ക് പോകുന്ന അവസരത്തില്‍ മറ്റാര്‍ക്കെങ്കിലും പകരം ചുമതല നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്.

ഇക്കാര്യം അടക്കം കെപിസിസി യോഗത്തില്‍ ചര്‍ച്ചയായി. സുധാകരന്‍ ഇല്ലാത്ത ദിവസങ്ങളില്‍ അഡ്‌ഹോക് കമ്മിറ്റിയെ താത്ക്കാലിക ചുമതല ഏല്‍പ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ്, ജനുവരി മാസത്തില്‍ കെപിസിസി നടത്തുന്ന യാത്ര തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.

Facebook Comments Box