International NewsTechnology

ലോകത്തെ അമ്ബരപ്പിച്ച വിമാനത്താവളം നിര്‍മ്മിച്ചത് കടലില്‍

Keralanewz.com

ജപ്പാനിലെ കൻസായി അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത് കടലിലാണ്. വിമാനത്താവളം നിര്‍മ്മിക്കുന്നതിന് വേണ്ടി ആദ്യം ഒരു ദ്വീപ് നിര്‍മ്മിക്കുകയായിരുന്നു.

പിന്നീട് ആ മനുഷ്യനിര്‍മ്മിത ദ്വീപിലാണ് ഈ വിമാനത്താവളം ആരംഭിച്ചത്. 20 മില്ല്യണ്‍ ഡോളറാണ് വിമാനത്താവളത്തിനായി ചെലവഴിച്ചത്. പ്രതിവര്‍ഷം 25 മില്ല്യണ്‍ യാത്രക്കാരെങ്കിലും ഈ വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യുന്നുണ്ട്. ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ വിമാന സേവനങ്ങളും ഇവിടെയുണ്ട്.

എന്നാല്‍, ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വിമാനത്താവളം മുങ്ങിപ്പോകുമോ എന്ന ആശങ്കയാണ് ആളുകള്‍ പങ്കുവെയ്ക്കുന്നത്. ജപ്പാനിലെ ഗ്രേറ്റര്‍ ഒസാക്ക ഏരിയയിലെ ഹോണ്‍ഷു തീരത്ത് ഒസാക്ക ബേയുടെ മധ്യത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കങ്കൂജിമ എന്ന മനുഷ്യനിര്‍മ്മിത ദ്വീപ് ഈ വിമാനത്താവളം ആരംഭിക്കുന്നതിനായി മാത്രം നിര്‍മ്മിച്ചതാണ്.

ഒസാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറക്കാനായാണ് കൻസായി വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. ഈ വിമാനത്താവളത്തിന് രണ്ട് ടെര്‍മിനലുകളുണ്ട്. ടെര്‍മിനല്‍ 1 ഡിസൈൻ ചെയ്തത് റെൻസോ പിയാനോയാണ്. പ്രധാന എയര്‍ലൈനുകളുടെ ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ വിമാനങ്ങളാണ് ഇവിടെ വരുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ എയര്‍പോര്‍ട്ട് ടെര്‍മിനലാണിത്. ടെര്‍മിനല്‍ 2 ലോക്കല്‍ വിമാനങ്ങള്‍ക്ക് മാത്രമാണ്.

സ്മിത്‌സോണിയൻ മാഗസിൻ പ്രകാരം 1994 -ലാണ് വിമാനത്താവളം ആദ്യമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. 2018 ആയപ്പോഴേക്കും അത് 38 അടി താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് എൻജിനീയര്‍മാര്‍ പ്രവചിച്ചതിലും 25% കൂടുതലാണ്. 100 വര്‍ഷമെങ്കിലും വിമാനത്താവളം നിലനില്‍ക്കുമെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുമ്ബോള്‍ മറ്റ് ചിലര്‍ പറയുന്നത് 25 വര്‍ഷത്തിനുള്ളില്‍ അത് അപ്രത്യക്ഷമായേക്കാം എന്നാണ്.

Facebook Comments Box