Thu. May 16th, 2024

വികസിത്‌ ഭാരത്‌ സങ്കല്‍പയാത്ര : ജനപ്രതിനിധികള്‍ വിശദീകരണം നല്‍കേണ്ട സാഹചര്യം ദൗര്‍ഭാഗ്യകരം: വി. മുരളീധരന്‍

By admin Jan 13, 2024
Keralanewz.com

തിരുവനന്തപുരം: വികസിത്‌ ഭാരത്‌ സങ്കല്‍പ്‌ യാത്രയില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികള്‍ വിശദീകരണം നല്‍കേണ്ട സാഹചര്യം ദൗര്‍ഭാഗ്യകരമെന്നു കേന്ദ്രമന്ത്രി വി.

മുരളീധരന്‍.
കൊടി-തോരണങ്ങള്‍ വച്ചല്ല ഒരിടത്തും വികസന സങ്കല്‍പ്പയാത്ര നടത്തുന്നതെന്നും യാത്രയ്‌ക്കു രാഷ്‌ട്രീയമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വര്‍ക്കല മണമ്ബൂരില്‍ വികസിത്‌ ഭാരത്‌ സങ്കല്‍പ്‌ യാത്രയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.”ജനങ്ങളെ കേള്‍ക്കാന്‍ പോയതു തെറ്റിദ്ധാരണമൂലമെന്നു നഗരസഭാംഗത്തിനു പറയേണ്ടിവരുന്നു.
ജനങ്ങളെ കേള്‍ക്കാന്‍ നടത്തുന്ന യാത്രയോട്‌ ഈ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടികള്‍ ആര്‍ക്കു വേണ്ടിയാണെന്നു ചോദിക്കാതെ വയ്യ.
ലോകം ഇന്ത്യയുടെ വികസനം ഉറ്റുനോക്കുന്ന കാലമാണിത്‌. രാജ്യം വലിയ സാമ്ബത്തികശക്‌തിയായി അതിവേഗം മാറുന്നു. അതിന്റെ ഗുണഫലം ഓരോ പൗരനിലേക്കും എത്തുക എന്നതാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം. അതുറപ്പിക്കാന്‍ കൂട്ടായ ശ്രമം വേണം.വിദ്യാഭ്യാസം നേടിയ യുവാക്കള്‍ക്കു തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ്‌ കേരളത്തില്‍ വേണ്ടത്‌. സംസ്‌ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ, കഴിവുള്ളതുകൊണ്ട്‌ മാത്രമല്ല മലയാളികള്‍ വിദേശരാജ്യങ്ങളിലേക്കു കുടിയേറുന്നത്‌. വിവിധ കേന്ദ്രപദ്ധതികള്‍ വിശദമായി അറിയാന്‍ വികസിത്‌ ഭാരത്‌ സങ്കല്‍പ്‌ യാത്രയെ ഉപയോഗിക്കണം”- കേന്ദ്രമന്ത്രി പറഞ്ഞു.

Facebook Comments Box

By admin

Related Post