Kerala NewsLocal NewsPolitics

ഇത്തവണ കൂടി മത്സരിച്ചാല്‍ യുവാക്കള്‍ക്കായി വഴിമാറുമെന്ന് ഡോ. ശശി തരൂര്‍

Keralanewz.com

ഇത്തവണ കൂടി മത്സരിച്ചാല്‍ യുവാക്കള്‍ക്കായി വഴിമാറുമെന്ന് ഡോ. ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് നിലപാട്.

എം ടിയുടെ പരാമര്‍ശത്തിലെ ഒരാള്‍ ഡല്‍ഹിയിലും മാറ്റൊരാള്‍ കേരളത്തിലുമാണ്. രാഷ്ട്രീയത്തിലെ ഭക്തി അപകടകരമെന്ന് അംബേദ്‌കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എം ടി യുടേത് അംബേദ്ക്കറുടെ അതെ ചിന്തയെന്നും ശശി തരൂര്‍ വ്യക്തമാക്കി.

ഒരു രാഷ്ട്രീയ നേതാവിനോട് ഇങ്ങനെ ഭക്തി കാണിച്ചാല്‍ എങ്ങനെയാണ് അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാൻ കഴിയുക.ഒരു രാഷ്ട്രീയ നേതാവിനെ ദൈവത്തെ പോലെ കണ്ടാല്‍ രാജ്യം പിഴയ്ക്കും.20 വര്‍ഷം മുൻപത്തെ ലേഖനം എംടി ഇപ്പൊള്‍ പ്രസംഗിച്ചാല്‍ അതിന് ഇപ്പോഴും പ്രസക്തി ഉണ്ടെന്ന് മനസ്സിലാക്കാം.ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണ്.

എല്ലാം എളുപ്പമാകും എന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ബംഗാളില്‍ ചര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ. അവസാനം വരെ ചര്‍ച്ചകള്‍ തുടരും.

Facebook Comments Box