Sat. May 18th, 2024

പൊതുമരാമത്ത് മന്ത്രിയുടെ നാവ് ഉപ്പിലിട്ടുവെച്ചിരിക്കുയാണോ ?; വി.ഡി. സതീശന്‍

By admin Jan 13, 2024
Keralanewz.com

കൊച്ചി: പ്രതിപക്ഷനേതാക്കള്‍ക്കെതിരെ തരംതാണ പ്രതികരണമാണ് പൊതുമരാമത്ത് മന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സി.പി.എം.

നേതാക്കള്‍ ആരും പ്രതികരിക്കുന്നില്ല. പൊതുമരാമത്ത് മന്ത്രിയുടെ നാവ് ഉപ്പിലിട്ടുവെച്ചിരിക്കുയാണോയെന്ന് വീണ്ടും ചോദിക്കേണ്ടിവരുമെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്ബനിക്കെതിരേ കേന്ദ്ര കമ്ബനികാര്യമന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തോടെ നേരത്തെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് വരികയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വ്യാപകമായി അഴിമതിയാണ് നടക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന അന്വേഷണം പോലെ അവസാനിക്കുമോയെന്ന് ഭയപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കരുവന്നൂരിലെ ഇ.ഡി. അന്വേഷണം തൃശ്ശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കാനുള്ള സെറ്റില്‍മെന്റിന്റെ ഭാഗമായി മാറുകയാണോ എന്ന് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ അതിലേക്ക് പോവുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ സി.പി.എമ്മും സംഘപരിവാര്‍ ശക്തികളുമായി അവിഹിതമായ ബന്ധമുണ്ട്. മുമ്ബ് നടന്ന കാര്യങ്ങള്‍വെച്ചുകൊണ്ട്, നീതിപൂര്‍വ്വമായ അന്വേഷണം നടക്കുമോയെന്ന് ഉറപ്പുപറയാന്‍ പറ്റില്ല. നമ്മുടെ മുമ്ബിലുള്ള നാലുകേസുകളിലും ഇവര്‍ തമ്മില്‍ ധാരണയുണ്ടായിട്ടുണ്ട്. ഏതറ്റംവരെ പോകുമെന്ന് ഒരുറപ്പുമില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post