Sat. Apr 27th, 2024

വിവിധ തസ്​തികകളില്‍ പി.എസ്​.സി വിജ്ഞാപനം

By admin Aug 11, 2021 #news
Keralanewz.com

കേരള പബ്ലിക്​ സര്‍വിസ്​ കമീഷന്‍ കാറ്റഗറി 246/2021 മുതല്‍ 286/2021 വരെയുള്ള വിവിധ തസ്​തികകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു. ഒൗദ്യോഗിക വിജ്ഞാപനം ആഗസ്​റ്റ്​ രണ്ടിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in എന്ന വെബ്​സൈറ്റില്‍ റി​ക്രൂട്ട്​മെന്‍റ്​/നോട്ടിഫിക്കേഷന്‍ ലിങ്കിലും ലഭ്യമാണ്​.

അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്​ട്രേഷന്‍ നടത്തിയശേഷം അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി സെപ്​റ്റംബര്‍ എട്ടിനകം സമര്‍പ്പിക്കണം.

തസ്​തികകളും വകുപ്പുകളും ചുവടെ

ഇന്‍സ്​പെക്​ടര്‍ ഓഫ്​ ഫാക്​ടറീസ്​ ആന്‍ഡ്​ ബോയിലേഴ്​സ്​ ​ഗ്രേഡ്​ II (ഫാക്​ടറീസ്​ ആന്‍ഡ്​ ബോയിലേഴ്​സ്​ വകുപ്പ്​), ഡ്രാഫ്​റ്റ്​സ്​മാന്‍ ഗ്രേഡ്​ -I (സിവില്‍), (കേരള തുറമുഖ വകുപ്പ്​) ഡ്രാഫ്​റ്റ്​സ്​മാന്‍/ഓവര്‍സിയര്‍ ഗ്രേഡ്​ II (ഇലക്​ട്രിക്കല്‍) (ഹാര്‍ബര്‍ എന്‍ജിനീയറിങ്​​), ഫിഷറീസ്​ അസിസ്​റ്റന്‍റ്​ (ഫിഷറീസ്​ വകുപ്പ്​), പൊലീസ്​ കോണ്‍സ്​റ്റബിള്‍ (ടെലികമ്യൂണിക്കേഷന്‍സ്​) (പൊലീസ്​), അസിസ്​റ്റന്‍റ്​ ഗ്രേഡ്​ II (കേരള സ്​റ്റേറ്റ്​ ബിവറേജസ്​ കോര്‍പറേഷന്‍), ബോട്ട്​ ലാസ്​കര്‍ (കേരള സ്​റ്റേറ്റ്​ വാട്ടര്‍ ട്രാന്‍സ്​പോര്‍ട്ട്​), ടെക്​നീഷ്യന്‍ ഗ്രേഡ്​ II (ഓപറേറ്റര്‍) (കേരള സ്​റ്റേറ്റ്​ ബാംബൂ കോര്‍പറേഷന്‍), ഹൈസ്​കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്​, മലയാളം -(വിദ്യാഭ്യാസ വകുപ്പ്), ആയുര്‍വേദ തെറപ്പിസ്​റ്റ്​ (ഇന്ത്യന്‍ സിസ്​റ്റംസ്​ ഓഫ്​ മെഡിസിന്‍), എല്‍.ഡി. ടൈപ്പിസ്​റ്റ്​/ക്ലര്‍ക്ക്​ ടൈപ്പിസ്​റ്റ്​ (വിമുക്​ത ഭടന്മാര്‍ക്കു​ മാത്രം) (എന്‍.സി.സി സൈനിക്​ വെല്‍ഫെയര്‍), ലൈന്‍മാന്‍ (പി.ഡബ്ല്യു.ഡി ഇലക്​ട്രിക്കല്‍ വിങ്​), ഇലക്​ട്രീഷ്യന്‍ (ആനിമല്‍ ഹസ്​ബന്‍ഡ്രി), ഹോസ്​പിറ്റാലിറ്റി അസിസ്​റ്റന്‍റ്​ (ടൂറിസം), ബൈന്‍ഡര്‍ ഗ്രേഡ്​ II (വിവിധ വകുപ്പുകള്‍), സെക്യൂരിറ്റി ഗാര്‍ഡ്​ (ഹെല്‍ത്ത്​്​ സര്‍വിസസ്​), ലൈന്‍മാന്‍ (ഗ്രേഡ്​ I -റവന്യൂ), അസിസ്​റ്റന്‍റ്​ പ്രഫസര്‍ (വിവിധ വിഷയങ്ങള്‍ -ആയുര്‍വദം), നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍, ഫിസിക്​സ്​ (വി.എച്ച്‌​.എസ്​.ഇ), ഹെഡ്​മാസ്​റ്റര്‍ (ഹൈസ്​കൂള്‍)/എ.ഇ.ഒ (ജനറല്‍ ​െപ്രാഡക്​ഷന്‍) നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ (ജൂനിയര്‍) വിവിധ വിഷയങ്ങള്‍ (വി.എച്ച്‌​.എസ്​.ഇ), അസിസ്​റ്റന്‍റ്​ പ്രഫസര്‍ (അറബിക്​) (കൊളീജിയറ്റ്​ എജുക്കേഷന്‍), ബോട്ട്​ ഡ്രൈവര്‍ (വാട്ടര്‍ ട്രാന്‍സ്​പോര്‍ട്ട്​), ബ്രാഞ്ച്​ മാനേജര്‍ (ജില്ല സഹകരണ ബാങ്ക്​), ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്​റ്റ്​ (കന്നട) -ജുഡീഷ്യല്‍), ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്​ (വിമുക്ത ഭടന്മാര്‍ മാത്രം) (എന്‍.സി.സി/സൈനിക്​ വെല്‍ഫെയര്‍) പവര്‍ ലാന്‍ഡ്രി അറ്റന്‍ഡര്‍ (മെഡിക്കല്‍ എജുക്കേഷന്‍).

യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷസമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്​ഷന്‍ നടപടിക്രമം, ശമ്ബളനിരക്ക്​ മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്

Facebook Comments Box

By admin

Related Post