Kerala NewsLocal NewsReligion

ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കല്‍ അന്തിമഘട്ടത്തില്‍; സാമൂഹികാഘാത പഠനം പൂര്‍ത്തിയായി

Keralanewz.com

ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ അവസാഘട്ടത്തില്‍. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

45 ദിവസത്തിനുള്ളില്‍ ഏറ്റെടുക്കേണ്ട ഭൂമിയുടെ കണക്കെടുപ്പും വില നിര്‍ണ്ണയവും പൂര്‍ത്തിയാകും. സാമൂഹികാഘാത പഠനം പൂര്‍ത്തിയായി. വിദഗ്ധരുടെ അഭിപ്രായങ്ങളും ലഭിച്ചു.

വിമാനത്താവളത്തിനായി 165 ഏക്കര്‍ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. 300 ഏക്കര്‍ സ്വകാര്യഭൂമി ഏറ്റെടുക്കണമെന്നായിരുന്നു സര്‍ക്കാര്‍ വിജ്ഞാപനമെങ്കിലും അതിര്‍ത്തിനിര്‍ണയം പൂര്‍ത്തിയായപ്പോള്‍ 165 ഏക്കറായി.

ഏറ്റെടുക്കുന്ന വീടുകളുടെ എണ്ണവും നൂറില്‍ താഴെയായി. മണിമല വില്ലേജില്‍ 23 ഏക്കര്‍ സ്വകാര്യഭൂമിയും എരുമേലി തെക്ക് വില്ലേജില്‍പെട്ട 142 ഏക്കര്‍ സ്ഥലവുമാണു വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതോടൊപ്പം ചെറുവള്ളി എസ്റ്റേറ്റിലെ 2026 ഏക്കര്‍ പൂര്‍ണമായും ഏറ്റെടുക്കും.

Facebook Comments Box