Kerala NewsLocal NewsPolitics

മതേതരത്വം എന്ന അടിസ്ഥാന തത്വത്തില്‍ കെട്ടിപ്പൊക്കിയതാണ് രാജ്യം;ജാതി ചോദിക്കാതെ സഹോദരങ്ങളെ പോലെ ജീവിക്കുന്ന രാജ്യമാകണം ഇന്ത്യ; മന്ത്രി ഗണേഷ് കുമാര്‍

Keralanewz.com

ജാതി ചോദിക്കാതെയും പറയാതെയും സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം ആകണം ഇന്ത്യയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍.

അദ്ദേഹം കൊലല്ത്ത് റിപബ്ലിക് ദിന പരേഡ് സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് ഇതുവരെയും ജനാധിപത്യം കാത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞു. അയല്‍രാജ്യങ്ങളില്‍ ാേപലും ജനാധിപത്യം ഇല്ലാതായി. എന്നിട്ടും എത്രനാള്‍ ഇന്ത്യ മതേതരത്വം കാത്തുസൂക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ശക്തി ഭരണഘടനയാണ് മതേതരത്വം എന്ന അടിസ്ഥാനമായ തത്വത്തില്‍ കെട്ടിപോക്കിയതാണ് രാജ്യം . ഒരു പൗരന്റയെും കടമയാണ് ദാരിദ്ര നിര്‍മാര്‍ജനം. അതുപോലെ സമൂഹ നീതി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

Facebook Comments Box