National NewsPolitics

സാമൂഹ്യനീതിക്കും വികസനത്തിനും ജാതിസെന്‍സസ് വേണം ; ബീഹാറില്‍ നിതീഷിനെക്കുറിച്ച്‌ അക്ഷരം മിണ്ടാതെ രാഹുല്‍ഗാന്ധി

Keralanewz.com

പാറ്റ്‌ന: ഭാരത് ജോഡോ ന്യായ് യാത്രയുമായി ഇറങ്ങിയ രാഹുല്‍ഗാന്ധി ബീഹാര്‍ പിടിക്കാന്‍ ജാതിക്കാര്‍ഡ് ഇറക്കുന്നു.

രാജ്യത്തിന്റെ വികസനത്തിനും സാമൂഹ്യനീതിക്കും ജാതി സെന്‍സസ് വേണമെന്ന് പറഞ്ഞു. ഭാരത് ‘ജോഡോ ന്യായ് യാത്ര’ കിഷന്‍ഗഞ്ചിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ അവിടെ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. അതേസമയം ബീഹാറിലെ രാഷ്ട്രീയ നാടകത്തെക്കുറിച്ചോ അടുത്തിടെ ബിജെപിയിലേക്ക് കളംമാറി ചവിട്ടിയ നിതീഷ്‌കുമാറിനെക്കുറിച്ചോ ഒരക്ഷരം മിണ്ടിയില്ല.

രാഹുലിന്റെ യാത്ര ബീഹാറില്‍ പ്രവേശിക്കുന്നതിന് ഒരു ദിവസം മുമ്ബായിരുന്നു നാടകീയമായി ഇന്‍ഡ്യാ സഖ്യത്തെ മറികടന്ന് നിതീഷ്‌കുമാര്‍ ബിജെപിയുടെ പാളത്തില്‍ എത്തുകയും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ഥാപിക്കുകയും ചെയ്തത്. നേരത്തേ കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെ സര്‍ക്കാരിന്റെ ഭാഗമായിരുന്ന കാലത്ത് ജാതി അടിസ്ഥാനമാക്കിയുള്ള തലയെണ്ണല്‍ നടത്തുകയും തൊഴില്‍ ക്വാട്ടാ 75 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുമ്ബോട്ട് വെച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ജാതി സെന്‍സസ് എടുക്കുക എന്നത്.

സാമൂഹ്യനീതിക്കായി ജാതിസെന്‍സസ് എടുക്കണമെന്നും അക്കാര്യത്തിനായി തങ്ങള്‍ വിപ്ലവകരമായ ചുവടുകള്‍ വെയ്ക്കുമെന്നും രാഹുല്‍ പറഞ്ഞു. എത്ര ഒബിസികള്‍, എത്ര ദളിതര്‍, പട്ടികജാതിക്കാര്‍, ജനറല്‍ വിഭാഗത്തില്‍പെട്ട പാവപ്പെട്ടവര്‍ എന്നിങ്ങനെ പുരോഗതിയും മുന്നേറ്റവും വേണ്ട ആള്‍ക്കാരെ കണ്ടുപിടിക്കുക എന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് രാഹുല്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നടക്കാനിരിക്കെ ഞായറാഴ്ചയായിരുന്നു നിതീഷ്‌കുമാര്‍ ഇന്ത്യാ സഖ്യം വിട്ട് ബിജെപിയുടെ പാളത്തില്‍ എത്തി പുതിയ സര്‍ക്കാര്‍ ഉണ്ടാക്കിയത്.

Facebook Comments Box