Kerala NewsLocal NewsPolitics

കേന്ദ്രവിഹിതം കിട്ടിയാല്‍ ക്ഷേമപെന്‍ഷന്‍ കൂട്ടും: മന്ത്രി

Keralanewz.com

തിരുവനന്തപുരം: കേരളത്തിന്‌ അര്‍ഹമായ കേന്ദ്രവിഹിതം നല്‍കിയാല്‍ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചുകൊടുക്കുമെന്ന്‌ നിയമസഭയില്‍ ധനമന്ത്രി കെ.എന്‍.

ബാലഗോപാല്‍. ഇപ്പോഴത്തെ 1,600 രൂപ നിരക്കില്‍ നല്‍കിയാല്‍തന്നെ അഞ്ചുവര്‍ഷംകൊണ്ട്‌ 48,000 കോടി രൂപ നല്‍കേണ്ടി വരും. അതു കൂട്ടും. പ്രതിപക്ഷത്തിന്റെ സഹായത്തോടെ പെന്‍ഷന്‍ കമ്ബനിയുടെ കടത്തെ സര്‍ക്കാരിന്റെ കടമാക്കി കേന്ദ്രം പിടിമുറുക്കിയതാണ്‌ പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി.
പി.സി. വിഷ്‌ണുനാഥിന്റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരളത്തിന്‌ ഒരു വര്‍ഷം 57,400 കോടിയുടെ കുറവാണ്‌ കേന്ദ്രം വരുത്തിയത്‌. ആ പണം നല്‍കിയാല്‍ ഒരു മുടക്കവുമില്ലാതെ പെന്‍ഷന്‍ നല്‍കും. പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ പെന്‍ഷന്‍ 2,500 രൂപയാക്കും.

Facebook Comments Box