Sun. May 5th, 2024

സിനിമ തീയേറ്ററില്‍ കാല്‍ വഴുതി വീണ് ഉടമ അഭിലാഷ് കുഞ്ഞേട്ടന് ദാരുണാന്ത്യം

By admin Jan 31, 2024
Keralanewz.com

കോഴിക്കോട്: സിനിമ തീയേറ്ററില്‍ കാല്‍ വഴുതി വീണ് ഉടമ മരിച്ചു. മുക്കം കിഴുക്കാരകാട്ട കെ.ഒ ജോസഫ് ആണ് മരിച്ചത്.

കോഴിക്കോട് കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം തീയേറ്ററുകളുടെ ഉടമയാണ്. അഭിലാഷ് കുഞ്ഞേട്ടന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഇന്നലെ രാത്രി 9 മണിയോടെ മലപ്പുറം ചങ്ങരംകുളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു തീയേറ്ററില്‍ എത്തിയപ്പോള്‍ ആണ്‌അപകടം. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ തീയേറ്റര്‍. കാല്‍വഴുതിവീണ് തലയിടിച്ച്‌ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചിരുന്നു.

മലബാറില്‍ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട കുഞ്ഞേട്ടന്‍ തീയേറ്റുകളുടെ ആധുനികവത്കരണത്തിനും മുന്‍കൈയെടുത്തിരുന്നു.

Facebook Comments Box

By admin

Related Post