Kerala NewsCRIMEInternational News

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

Keralanewz.com

കോട്ടയം :കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവരിൽ നിന്നും കോട്ടയം ഗാന്ധിനഗർ അതിരമ്പുഴ പൈങ്കിൽ വീട്ടിൽ ബെയ്‌സിൽ ലിജു പണം കൈവശപ്പെടുത്തിയിട്ടുണ്ട്. മിഥുൻ മുരളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലിജുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബെയ്‌സില്‍ ലിജു കബളിപ്പിച്ച് കൈക്കലാക്കിയത് 15 ലക്ഷത്തോളം രൂപ; 24കാരന്റെ വിദഗ്ധമായ തട്ടിപ്പ് രീതി . എസ്എച്ച്ഒ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ബെയ്‌സിലിനെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കി അതു വഴിയായിരുന്നു ഇയാളുടെ തട്ടിപ്പ്. താല്‍പര്യമുള്ളവര്‍ പരസ്യത്തില്‍ നല്‍കുന്ന നമ്പറില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശിക്കും. തുടര്‍ന്ന് യുകെയില്‍ ജോലി വാഗ്ദാനം ചെയ്യുകയും പണം നല്‍കാന്‍ തയ്യാറാകുന്നവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധന നടത്തുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്. പിന്നാലെ ഇവരില്‍ നിന്നും പണം വാങ്ങുകയും വിസ ഓണ്‍ലൈനായി മൊബൈല്‍ ഫോണില്‍ എത്തുമെന്നു പറഞ്ഞു വിമാന ടിക്കറ്റിന്റെ പകര്‍പ്പും നല്‍കും. തുടര്‍ന്ന് വിസ ലഭിക്കാത്തവര്‍ വിളിക്കുമ്പോള്‍ കള്ളം പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്യും. ഇതായിരുന്നു തട്ടിപ്പ് രീതി.
ഈ ചതിയില്‍പ്പെട്ട മാവേലിക്കര തഴക്കര പൂവാത്തറയില്‍ മിഥുന്‍ മുരളി നല്‍കിയ പരാതിയിലുള്ള അന്വേഷണത്തിലാണ് ഒടുക്കം പ്രതിയെ പിടികൂടിയത്. മാവേലിക്കര മേഖലയില്‍ നിന്നു എട്ടു പേരില്‍ നിന്നു അഞ്ചര ലക്ഷം രൂപ ഇയാള്‍ കബളിപ്പിച്ചതായി മിഥുന്റെ പരാതിയിലുണ്ട്. 2022 സെപ്റ്റംബറില്‍ ആണ് മിഥുന്‍ ഉള്‍പ്പെടെയുള്ളവരുടെ പക്കല്‍ നിന്നു തുക വാങ്ങിയത്. മാവേലിക്കരയില്‍ മാത്രമല്ല, കുണ്ടറ പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണു പ്രാഥമിക നിഗമനം.

Facebook Comments Box