Kerala NewsLocal NewsPolitics

പി വി അൻവറിന്റെ പാര്‍ക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Keralanewz.com

കക്കാടംപൊയിലിലെ പി വി അൻവറിന്റെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ സർക്കാറിന് നിർദ്ദേശം നല്‍കി ഹൈക്കോടതി.

ഹൈക്കോടതി മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ‌ഞ്ചായത്ത് ലൈസൻസ് നല്‍കിയിട്ടുണ്ടോ എന്നാണ് അറിയിക്കേണ്ടത്. കേസിലെ ഹർജിക്കാരന്‍ കുട്ടികളുടെ പാർക്ക് തുറക്കാൻ പ‌ഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന
വിവരാവകാശ രേഖ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് നടപടി. സർക്കാരാണ് കളക്ടർ അടച്ച്‌ പൂട്ടിയ പാർക്ക് തുറന്ന് കൊടുത്തത്.

Facebook Comments Box