Fri. May 17th, 2024

അബുദാബിയിലെ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി ഈ മാസം 14 ന് ഭക്തര്‍ക്ക് സമര്‍പ്പിക്കും

By admin Feb 3, 2024
Keralanewz.com

അബുദാബിയിലെ ഹിന്ദുക്ഷേത്രം ഭക്തർക്ക് സമർപ്പിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 14 ന് ഭക്തർക്ക് ക്ഷേത്രം സമർപ്പിക്കും.

1
ചടങ്ങില്‍ യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖര്‍ പങ്കെടുക്കും. ദര്‍ശനത്തിന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 18-ന് പ്രവേശനം നല്‍കും.

യു.എ.ഇ. യിലുള്ളവര്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച്‌ ഒന്നുമുതല്‍ മാത്രമേ ക്ഷേത്ര സന്ദര്‍ശനത്തിന് ശ്രമിക്കാവൂയെന്ന് ബാപ്‌സ് ക്ഷേത്ര മേധാവി സ്വാമി ബ്രഹ്‌മവിഹാരിദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 2018 ഫെബ്രുവരിയിലാണ് അബുദാബി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് ക്ഷേത്രത്തിന് ശിലയിട്ടത്. ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്ത് പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നത് യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ്.

Facebook Comments Box

By admin

Related Post