Kerala NewsLocal NewsPolitics

എക്സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതം; മകളുടെ പേരില്‍ കേസെടുത്ത് അച്ഛനെ കുടുക്കാന്‍ ബിജെപി ശ്രമിക്കുന്നു- എംവി ഗോവിന്ദൻ

Keralanewz.com

എക്സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകളുടെ പേരില്‍ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

ഹൈക്കോടതിയില്‍ എക്സാലോജിക് കേസുമായി പോയ ഷോണ്‍ ജോർജ്ജിന് ബിജെപി ഭാരവാഹിത്വം നല്‍കിയെന്നും കേസിന് പിന്നില്‍ ആരാണെന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയില്‍ ബിജെപി കേസുകള്‍ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎല്‍എ തന്നെയാണ് ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എക്സാലോജിക്ക് മൈനസ് പിണറായി വിജയൻ എന്നായാല്‍ പിന്നെ കേസുണ്ടാവില്ല. കേന്ദ്ര ഏജൻസികള്‍ കോണ്‍ഗ്രസിനെതിരെയാണെങ്കില്‍ മാത്രം എതിർക്കുകയെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. രാഷ്ട്രീയമായും നിയമപരമായും നിയമസഭയില്‍ നേരിടും. പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്ന് മാത്രമാണ് കേസിന് പിന്നില്‍. ഏത് ഏജൻസി വേണമെങ്കിലും വന്ന് അന്വേഷണം നടത്തട്ടെ, ബാക്കി അതിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box