Fri. May 3rd, 2024

പൊതുമുതല്‍ നശിപ്പിച്ചാല്‍ പണിപാളും, കര്‍ശന ശുപാര്‍ശകളുമായി നിയമ കമ്മീഷന്‍

By admin Feb 3, 2024
Keralanewz.com

സമരങ്ങളും പ്രതിഷേധങ്ങളും നടക്കുമ്ബോള്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് സ്ഥിരം കണ്ടുവരുന്ന പ്രവണതയാണ്. ഇതിനെ ചെറുക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന ശുപാര്‍ശ മുന്നോട്ടുവച്ചിരിക്കുകയാണ് ദേശീയ നിയമ കമ്മീഷന്‍.

പൊതുമുതല്‍ നശിപ്പിക്കുന്ന കേസിലെ പ്രതികളുടെ ജാമ്യവ്യവസ്ഥ കര്‍ശനമാക്കാനുള്ള ശുപാര്‍ശകളാണ് ദേശീയ നിയമ കമ്മീഷന്‍ കേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്.

ജാമ്യം കിട്ടണമെങ്കില്‍ നശിപ്പിച്ച മുതലിന് തുല്യമായ ജാമ്യതുക കെട്ടിവെയ്ക്കണം എന്നതാണ് പ്രധാന ശുപാര്‍ശ. സുപ്രീം കോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും വിധികളുടെ പശ്ചാത്തലത്തിലാണ് ഈ ശുപാര്‍ശകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഈ ശുപാര്‍ശ ഉള്‍പ്പെടുത്തിയുള്‌ല നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും.

മറ്റൊരു പ്രധാന ശുപാര്‍ശ രാഷ്ട്രീയ പാര്‍ട്ടികള്‍ മറ്റ് സംഘടനകള്‍ എന്നിവ ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തിനിടയില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ ഭാരവാഹികള്‍ പ്രതികളാകണം എന്നാണ് മറ്റൊരു ശുപാര്‍ശ. അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യം ലഭിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് ശുപാര്‍ശയില്‍ അടങ്ങിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍.

നശിപ്പിച്ച വസ്തുവിന്റെ വിലക്ക് തതുല്യമായ ജാമ്യതുക നിശ്ചയിക്കാന്‍ കഴിയാതെ പോയാല്‍ കോടതി നിശ്ചയിക്കുന്ന തുക നല്‍കണം. കേരളത്തിലടക്കം ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം ഇതല്ലാത്തതിനെ തുടര്‍ന്നാണ് നിയമകമ്മീഷന്‍ ശുപാര്‍ശകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

Facebook Comments Box

By admin

Related Post