Kerala NewsLocal NewsPolitics

സംസ്ഥാന ബജറ്റ്; ‘സപ്ലൈകോയെ പരിഗണിച്ചില്ല’; മന്ത്രി ജി ആര്‍ അനില്‍ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും

Keralanewz.com

സംസ്ഥാന ബജറ്റില്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിന് അതൃപ്തി. സപ്ലൈകോയെ പരിഗണിക്കാത്തതാണ് കാരണം.

കാര്യമായി സപ്ലൈകോയെ പരിഗണിച്ചില്ല കുടിശിക തീര്‍ക്കുന്നതിനായുള്ള സഹായവും ഉണ്ടായില്ല. അദ്ദേഹം തന്റെ അതൃപ്തി മുഖ്യമന്ത്രിയെയും ധനമന്ത്രിയേയും അറിയിച്ചേക്കും.
അതേ സമയം ബജറ്റ് പ്രഖ്യാപനത്തിന് ഇത്തവണ കൈയടിയൊന്നും ഉണ്ടായില്ലായെന്ന് മുസ്ലീംലിഗം നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ സമ്ബത്ത് വ്യവസ്ഥയില്‍ ഒരു ചലനവും ബജറ്റ് ഉണ്ടാക്കിയട്ടില്ലായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കുറച്ച്‌ കൂടി ലൈവ് ആക്കുന്നതാണ് ബജറ്റ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു
നിലവിലെ സാമ്ബത്തിക പ്രതിസന്ധി തുടരും. ഉച്ച ഭക്ഷണം സാമൂഹിക പെന്‍ഷന്‍ , സാമൂഹിക ക്ഷേമ പദ്ധതികള്‍ തുടങ്ങി എല്ലാം ബുദ്ധിമുട്ടുകളും അതേപടി തുടരുമെന്നും കേരളം കൂടുതല്‍ താഴോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Facebook Comments Box