Kerala NewsLocal NewsPolitics

സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍; സി സി മുകുന്ദന്റെ പിഎയെ സിപിഐയില്‍ നിന്ന് പുറത്താക്കി

Keralanewz.com

തൃശൂർ: നാട്ടിക എംഎല്‍എ സി സി മുകുന്ദന്റെ പിഎ അസ്ഹർ മജീദിനെ സിപിഐയില്‍ നിന്ന് പുറത്താക്കി.

പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലും സംഘടനാ തീരുമാനം നടപ്പിലാക്കാത്തതിലുമാണ് നടപടി.

ഇയാളോട് സി സി മുകുന്ദൻ എംഎല്‍എയുടെ സ്റ്റാഫായി തുടരുവാൻ പാടില്ലെന്നും അറിയിച്ചിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരില്‍ ഇയാളെ കഴിഞ്ഞ ഡിസംബറില്‍ സസ്പെൻഡ് ചെയ്തിരുന്നു.

തുടർ നടപടിയുടെ ഭാഗമായി ഇന്ന് ചേർന്ന യോഗത്തില്‍ വച്ച്‌ അസ്ഹർ മജീദിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതെന്ന് സിപിഐ ചേർപ്പ് മണ്ഡലം കമ്മറ്റി സെക്രട്ടറി പി.വി. അശോകൻ അറിയിച്ചു.

Facebook Comments Box