Kerala NewsLocal NewsPolitics

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തോമസ് ചാഴികാടൻ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി

Keralanewz.com

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ കേരള കോണ്‍ഗ്രസ് . കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചു.

ജോസ് കെ മാണി പാർട്ടി നേതൃയോഗങ്ങള്‍ക്ക് ശേഷമാണ് ചാഴികാടന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. വികസന കാര്യങ്ങളില്‍ ഒന്നാമനാണ് തോമസ് ചാഴികാടനെന്ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗമാണ് തോമസ് ചാഴിക്കാടന്‍.

Facebook Comments Box