Fri. May 3rd, 2024

മിണ്ടാതെ ഉരിയാടാതെ ലോക് സഭയിൽ അഞ്ച് വര്‍ഷം.സഭയില്‍ ഒരക്ഷരം പോലും മിണ്ടാതെ ഒമ്പത് എം.പിമാര്‍; അതിൽ ആറുപേരും ബി.ജെ.പി അംഗങ്ങൾ.

By admin Feb 14, 2024 #bjp #congress
Keralanewz.com

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനിടെ ലോക്സഭയില്‍ ഒരക്ഷരം പോലും മിണ്ടാതെ ഒമ്ബത് എം.പിമാര്‍. 2019 ജൂണ്‍ 17നാണ് 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനം തുടങ്ങിയത്.

ഫെബ്രുവരി ഒമ്ബതിന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാനിരിക്കെയാണ് സഭയില്‍ മൗനം പാലിച്ച എം.പിമാരുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്.

സഭയില്‍ ഒരിക്കല്‍ പോലും സംസാരിക്കാത്തവരില്‍ ആറു പേര്‍ ബി.ജെ.പി പ്രതിനിധികളാണ്. രണ്ടു പേര്‍ ടി.എം.സി എം.പിമാരും ഒരാള്‍ ബി.എസ്.പി അംഗവുമാണ്. രമേശ് ചന്ദപ്പ ജിഗാജിനാഗി (ബീജാപ്പൂര്‍, കര്‍ണാടക), അതുല്‍ കുമാര്‍ സിങ് (ഘോഷി, യു.പി), ദിബ്യേന്ദു അധികാരി (തംലുക്, പശ്ചിമ ബംഗാള്‍), ബി.എന്‍ ബച്ചെഗൗഡ (ചിക്കബല്ലപൂര്‍, കര്‍ണാടക), പ്രധാന്‍ ബറുവ (ലഖിംപൂര്‍, അസം), സണ്ണി ഡിയോള്‍ (ഗുര്‍ദാസ്പൂര്‍, പഞ്ചാബ്), അനന്ത് കുമാര്‍ ഹെഗ്ഡെ (ഉത്തര കന്നഡ, കര്‍ണാടക), വി. ശ്രീനിവാസ പ്രസാദ് ( ചാമരാജനഗര്‍, കര്‍ണാടക), ശത്രുഘ്നന്‍ സിന്‍ഹ (അസന്‍സോള്‍, പശ്ചിമ ബംഗാള്‍) എന്നിവരാണ് പാര്‍ലമെന്റില്‍ അഞ്ചു വര്‍ഷം മൗനം പാലിച്ചത്.

ഇവരില്‍ ആറു പേര്‍ സഭയില്‍ ചില കാര്യങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ട്. ശത്രുഘ്നന്‍ സിന്‍ഹ, അതുല്‍ കുമാര്‍ സിങ്, രമേശ് ചന്ദപ്പ എന്നിവര്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. എം.പിമാരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ സ്പീര്‍ക്കര്‍ ഓം ബിര്‍ല പല ശ്രമങ്ങളും നടത്തിയിരുന്നു. സണ്ണി ഡിയോളിനെ രണ്ടു തവണ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ തയ്യാറായില്ലെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

Facebook Comments Box

By admin

Related Post