Tue. May 7th, 2024

കേന്ദ്ര നയങ്ങൾ കർഷകരെ കടക്കെണിയിലാക്കി; കർഷക യൂണിയൻ(എം)

By admin Feb 15, 2024 #keralacongress m
Keralanewz.com

കോട്ടയം: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ രാജ്യത്തെ കർഷകരെ കടക്കെണിയിലാക്കിയിരിക്കുകയാണെന്ന് കേരള കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻ്റ് റ ജികുന്നംകോട്ട് പറഞ്ഞു.കർഷകയൂണിയൻ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കർഷകരെ കോർപ്പറേറ്റുകൾക്ക് മുന്നിൽ അടിയറ വച്ച് മോദി ഗവൺമെന്റ് കരിനിയമങ്ങൾ കർഷകർക്ക് മേൽ അടിച്ചേൽപ്പിക്കാൻ പരിശ്രമിക്കുകയാണ്. രാജ്യത്തെ കൃഷിയിടങ്ങൾ കുത്തകകൾക്ക് തീറെഴുതി കൊടുക്കുവാൻ വേണ്ടി രാജ്യത്തെ അന്നം ഊ ട്ടുന്ന കർഷകനെ ഒറ്റുകൊടുക്കുകയാണ്. .കർഷകരെ രണ്ടാംകിട പൗരൻമാരായി കാണുന്ന പ്രവണതയാണ് രാജ്യത്ത് നിലനിൽക്കുന്നത്.ബഹുരാഷ്ട്ര കുത്തകകൾക്ക് വേണ്ടി സർക്കാർ കർഷകരെ ചൂഷണം ചെയ്യുകയാണ്.രാസവളവിലവർദ്ധനവും പാചകവാതക, പെട്രോൾ, ഡീസൽ വില വർദ്ധനയും ജനങ്ങളെ ആകെമാനം ദുരിതത്തിലാക്കി യിരിക്കെയാണ്.കാർഷിക കടങ്ങൾ എഴുതി തള്ളുകയും പലിശരഹിത വായ്പ അനുവദിക്കാനും കേന്ദ്രം തയ്യാറാകണം.ഡൽഹിയിലെ ഒന്നാം കർഷക സമരത്തിൽ സർക്കാർ നൽകിയ ഒത്തുതീർപ്പ് കരാർ അവഗണിക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാർഹമാണെന്നും ഡൽഹിയിലെ കർഷക പ്രക്ഷോഭങ്ങൾക്ക് കർഷക യൂണിയൻ എം പൂർണ്ണമായ പ്രഖ്യാപിക്കുകയാണെന്നും റെജി കുന്നംകോട്ട് പറഞ്ഞു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കെ ടി യു സി എം സംസ്ഥാന പ്രസിഡണ്ടുമായ ജോസ് പുത്തൻകാല മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ഫിലിപ്പ് കുഴികുളം, വിജി എം തോമസ്,നിർമ്മലാ ജിമ്മി. കർഷക യൂണിയൻ എം നേതാക്കളായ. കെ പി ജോസഫ്, ജോസ് നിലപ്പന, അഡ്വ. ഇസഡ് ജേക്കബ്, മത്തച്ഛൻ പ്ലാത്തോട്ടം, ജോസ് കല്ലൂർ, ജോയ് നടയിൽ, ജോൺ വി തോമസ്, സജിമോൻ കോട്ടക്കൽ, പി എം മാത്യൂ ഉഴവൂർ,ജോജി കുറത്തിയാടൻ. മാലേത്ത് പ്രതാപ ചന്ദ്രൻ ബിട്ടു വൃന്ദാവൻ ജോസി വേളച്ചേരി , അമൽ ചാമക്കാല തുടങ്ങിയവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് എം ഓഫീസിൽ നിന്നും പ്രകടനമായാണ് കർഷക യൂണിയൻ എം പ്രവർത്തകർ പോസ്റ്റ് ഓഫീസിലേക്ക് എത്തിച്ചേർന്നത്. പ്രതിഷേധ സമരത്തിന് മുന്നിൽ ഗാന്ധിവേഷധാരിയായ തൊടുപുഴ വെട്ടിമറ്റം സ്വദേശിയായ തോമസ് കുഴിഞ്ഞാലിൽ ചർക്കയിൽ നൂൽ നൂറ്റികൊണ്ട് സമരത്തിന് അഭിവാദ്യമർപ്പിച്ചത് വേറിട്ട പ്രതിഷേധമായി മാറി.

Facebook Comments Box

By admin

Related Post