സ്‌കൂള്‍ വാര്‍ഷിക പരീക്ഷ അടുത്ത ഒന്നുമുതല്‍
തിരുവനന്തപുരം: കേരള സിലബസിലുള്ള സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ അടുത്ത മാസം ഒന്നു മുതല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി.
യോഗത്തില്‍ തീരുമാനമായി.
പ്രൈമറി, ഹൈസ്‌കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകള്‍ക്ക് ഒന്നു മുതല്‍ 27 വരെയായിരിക്കും പരീക്ഷ. എസ്.എസ്.എല്‍.സി. പരീക്ഷാ ദിവസങ്ങളില്‍ ഇവിടെ മറ്റു ക്ലാസുകള്‍ക്കു പരീക്ഷയുണ്ടാകില്ല.
തനിച്ചുള്ള പ്രൈമറി സ്‌കൂളുകളില്‍ അടുത്ത മാസം 18 മുതല്‍ 26 വരെയായിരിക്കും വാര്‍ഷിക പരീക്ഷ.
മുസ്ലിം കലണ്ടര്‍ പിന്തുടരുന്ന സ്‌കൂളുകള്‍ക്കു റമദാന്‍ വ്രതത്തിനുശേഷം പരീക്ഷ നടത്തും. വിശദമായ ടൈംടേബിള്‍ പിന്നീട്.
Facebook Comments Box