Sat. May 18th, 2024

ജനകീയ ആവശ്യവുമായി യൂത്ത് ഫ്രണ്ട് (എം ) കുറവിലങ്ങാട് മണ്ഡലം കമ്മറ്റി .

Keralanewz.com

കുറവിലങ്ങാട്:കുറവിലങ്ങാട് BSNL Customer Center ജനങ്ങൾക്ക് പ്രയോജനകരവും സൗകര്യപ്രദവും ആക്കുവാൻ നിലവിൽ നിലനിൽക്കുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യവുമായി യൂത്ത് ഫ്രണ്ട് (M) കുറവിലങ്ങാട് മണ്ഡലം കമ്മറ്റി തോമസ് ചാഴികാടൻ എം.പി ക്ക് നിവേദനം നൽകി.Land Phone Bill അടക്കുന്നതിനും , mobile recharging, KYC പുതുക്കൽ ,പുതിയ connection ,portable മുതലായ സൗകര്യങ്ങൾക്കുമായി പ്രായമായവർ ഉൾപ്പടെ ഉള്ള കുറവിലങ്ങാട്,മരങ്ങാട്ടുപിള്ളി,കടപ്ലാമറ്റം,ഉഴവൂർ പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന സർവീസ് സെൻ്ററാണ് മാറ്റി സ്ഥാപിക്കുന്നതിന് കമ്മറ്റി നിവേദനം നൽകിയത്.പാലായിലും, ഏറ്റുമാനൂരിലും താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന BSNL service centre ജനങ്ങൾക്ക് വളരെ സൗകര്യപ്രദമാണ് എന്നും കമ്മറ്റി ചൂണ്ടികാട്ടി.പ്രസിഡൻ്റ് ജോബിൻ കൂനംമാക്കിൽ,നിയോജക മണ്ഡലം പ്രസിഡൻ്റ് ബിബിൻ വെട്ടിയാനി, ജില്ലാ സെക്രട്ടറി വിനു കുര്യൻ, സംസ്ഥാന കമ്മറ്റിയംഗം ഷിജോ ചെന്നേലി പ്രവീൺ പോൾ ,മണ്ഡലം ജനറൽ സെക്രട്ടറി ലിൻ്റോ ടോമി,ഭാരവാഹികളായ അരുൺ ഷാജി, എബിൻ വല്യോളി ജോബിൻ ഈഴറേട്ടൻ എന്നിവർ നേതൃത്വം നൽകി.

Facebook Comments Box

By admin

Related Post