Sun. May 5th, 2024

പുതുപ്പള്ളിയുടെ പിന്നോക്കാവസ്ഥയും ഭാവി വികസനവും ആയിരിക്കും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാവുക: പ്രൊഫ. ലോപ്പസ് മാത്യു

By admin Aug 8, 2023 #bjp #CPIM #keralacongress m
Keralanewz.com

കോട്ടയം: സെപ്റ്റംബർ അഞ്ചാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സർവ്വ സജ്ജമാണെന്നും തെരഞ്ഞെടുപ്പിനെ പൂർണമായും രാഷ്ട്രീയമായി കാണുന്ന കേരളത്തിലെയും പുതുപ്പള്ളിയിലെയും ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുവാൻ വേണ്ടി ഇടതു മുന്നണി സ്ഥാനാർഥിയെ വിജയിപ്പിക്കുമെന്നും ഇടതുമുന്നണി ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പ്രസ്താവിച്ചു.

ഇടതുമുന്നണി ഈ മാസം ആറാം തീയതി ജില്ലയിലെയും പുതുപ്പള്ളി നിയോജകമണ്ഡലത്തിലെയും മുന്നണിയോഗം കൂടുകയും തെരഞ്ഞെടുപ്പ് എന്നുവന്നാലും നേരിടാൻ സജമാക്കുകയും ചെയ്തിട്ടുണ്ട്. 8 പഞ്ചായത്തുകളിലെ 182 ബൂത്ത് കമ്മിറ്റികളും ഉടനടി കൂടാൻ അന്ന് തന്നെ തീരുമാനമെടുത്തിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഏറ്റവും അടുത്ത ദിവസം കാര്യങ്ങൾ ചിട്ടയായി നടത്തുമെ ന്നും ഇടതുമുന്നണി നേട്ടങ്ങളും പുതുപ്പള്ളിയിലെ യഥാർഥ അവസ്ഥയും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.

Facebook Comments Box

By admin

Related Post