Sun. Apr 28th, 2024

മോട്ടോർ വാഹന ചട്ടം ലംഘിച്ച് ഇടുക്കിയിലെ ജില്ലാ പഞ്ചായത്ത് മെമ്പർ സ്വന്തം വാഹനത്തിൽ ചുവന്ന നെയിം ബോർഡ് സ്ഥാപിച്ചത് വിവാദമാകുന്നു. പരാതി നൽകാൻ ഒരുങ്ങി ഇടതുപക്ഷ യുവജന സംഘടന നേതാക്കൾ.

By admin Feb 16, 2024 #news
Keralanewz.com

ഇടുക്കി: സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും കേരള മോട്ടോർ വെഹിക്കിൾ ആക്ട് 92 എ വകുപ്പുപ്രകാരം ചട്ടം ലംഘിച്ചും ജില്ലാ പഞ്ചായത്ത് മെമ്പർ തൻറെ സ്വകാര്യ വാഹനത്തിൽ നെയിംബോർഡ് പ്രദർശിപ്പിച്ചതിനെതിരെ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകുവാൻ തയ്യാറെടുക്കുകയാണ് ഇടുക്കിയിലെ ഇടതുപക്ഷ യുവജന സംഘടന നേതാക്കൾ. കേരള ഹൈക്കോടതിയുടെയും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെയും നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി തൻറെ സ്വകാര്യ വാഹനത്തിൽ സർക്കാർ വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സർക്കാർ വാഹനങ്ങൾക്കും ജുഡീഷ്യൽ അധികാരമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം തങ്ങളുടെ വാഹനത്തിന് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ചുവന്ന പ്രതലത്തിൽ വെളുത്ത അക്ഷരങ്ങളോടുകൂടിയ നെയിം ബോർഡ് അനധികൃതമായി സ്ഥാപിച്ചതാണ് വിവാദങ്ങൾ ഉയർത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മോട്ടോർ വാഹന ചട്ടം 92 എ പ്രകാരം വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർ തങ്ങളുടെ സ്വകാര്യ വാഹനത്തിലോ വാടകയ്ക്ക് എടുത്ത വാഹനത്തിലോ സർക്കാരിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല എന്ന് കർശനമായി നിർദ്ദേശിച്ചിട്ടുള്ള സാഹചര്യത്തിലാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടുക്കി ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പ്രൊഫ. എം ജെ ജേക്കബ് തൻറെ വാഹനത്തിൽ നിയമവിരുദ്ധമായ രീതിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എന്ന നെയിംബോർഡ് പ്രദർശിപ്പിച്ചുകൊണ്ട് ജില്ലയിലും സംസ്ഥാനത്തുടനീളം യാത്ര ചെയ്യുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കെ സർക്കാരിൻറെ ഔദ്യോഗിക വാഹനമെന്ന് പ്രഥമ ദൃഷ്ട്യാ ഏവർക്കും സാമ്യം തോന്നുന്ന വിധത്തിൽ ഇത്തരത്തിൽ സഞ്ചരിക്കുന്നത് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യുന്നതിനുള്ള മദ്യവും പണവും ഉൾപ്പെടെ യഥേഷ്ടം വാഹനത്തിൽ കൊണ്ടുപോകുന്നതിന് സൗകര്യമൊരുക്കം എന്നാണ് എതിരാളികൾ ആരോപിക്കുന്നത് സർക്കാരിൻറെ ഔദ്യോഗിക വാഹനം എന്ന് സാമ്യം തോന്നുന്നതിനാൽ യാത്രാവേളയിൽ ഉദ്യോഗസ്ഥരുടെ യടക്കം വാഹന പരിശോധന ഉണ്ടാവുകയുമില്ല. ഈ സൗകര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ വാഹനത്തിൽ കാലേകൂട്ടി നെയിംബോർഡ് സ്ഥാപിച്ചത് എന്ന് കരുതപ്പെടുന്നു. സാധാരണക്കാരൻ തൻറെ വാഹനത്തിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചാൽ പോലും കേസെടുക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ മൂക്കിന് കീഴിൽ കൂടെ നിയമവിരുദ്ധ ബോർഡ് സ്ഥാപിച്ച യാത്ര ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാർഹമാണെന്നും ഇടത് യുവജന സംഘടന പ്രവർത്തകർ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് നടപടിയെടുക്കുവാൻ എം വി ഡി അധികൃതർ കാലതാമസം വരുത്തുന്നതിനെതിരെ ഗതാഗത കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഇത്തരത്തിൽ അനധികൃത ബോർഡുകൾ സ്ഥാപിച്ചുകൊണ്ട് വാഹനങ്ങളിൽ യാത്ര ചെയ്യുന്ന ജനപ്രതിനിധികൾ അടക്കമുള്ള ആളുകൾക്കെതിരെ ചെറുവിരൽ അനക്കുവാൻ പോലും മോട്ടോർ വാഹന വകുപ്പ് അധികൃതർ മടി കാണിക്കുകയാണ്. കുട്ടികൾക്ക് ഹെൽമറ്റ് വച്ചില്ലെങ്കിൽ പോലും കേസെടുക്കുന്ന എം വി ഡി സാധാരണക്കാരുടെ ചെറിയ നിയമ ലംഘനങ്ങൾക്ക് പോലും വലിയപിഴ ഈടാക്കുന്ന പതിവ് കാഴ്ചയിൽ ഇത്തരത്തിലുള്ള ഗുരുതരമായ നിയമലംഘനങ്ങൾ രാഷ്ട്രീയ പിടിപാടിന്റെയും അധികാരത്തിന്റെയും പിൻബലത്തിൽ കണ്ടില്ലെന്ന് നടിക്കുകയാണ്.

മോട്ടോർ വെഹിക്കിൾ റൂൾ 92 എ പ്രകാരം വാഹനത്തിൽ ബോർഡ് സ്ഥാപിക്കുവാൻ കഴിയുന്നവർ.

Facebook Comments Box

By admin

Related Post