കൊച്ചി: ആയിരം കോടി രൂപയുടെ നിക്ഷേപത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയാകാനൊരുങ്ങി ആസ്‌റ്റര്‍ ഹോസ്‌പിറ്റല്‍സ്.
രണ്ട് വര്‍ഷത്തിനുള്ളില്‍ മൂവായിരത്തിലേറെ രോഗികളെ ഒരേസമയം കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കും. 2025 ല്‍ 350 ബെഡ്‌ഡുകളുള്ള പുതിയ ആസ്‌റ്റര്‍ ഹോസ്‌പിറ്റല്‍ കാസര്‍ഗോഡ് പ്രവര്‍ത്തനം തുടങ്ങും.
തിരുവനന്തപുരത്ത് നിര്‍മിക്കുന്ന 500 കിടക്കകളുള്ള ആശുപത്രി 2026ല്‍ പ്രവര്‍ത്തനമാരംഭിക്കും. ഇവയ്‌ക്ക് പുറമെ കൊച്ചിയിലെ ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലും കണ്ണൂരും കോഴിക്കോടും കോട്ടയ്‌ക്കലുമുള്ള ആസ്‌റ്റര്‍ മിംസ് ആശുപത്രികളിലും 100 കിടക്കകള്‍ വീതം കൂടുതലായി ഉള്‍പ്പെടുത്തും.
കൂടാതെ സ്വന്തം പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജത്തിന്‍റെ 80 ശതമാനവും സൗരോര്‍ജത്തില്‍ നിന്ന് സ്വയം നിര്‍മിക്കുന്ന പദ്ധതിയ്‌ക്കും കേരളത്തിലെ ആസ്‌റ്റര്‍ ഹോസ്‌പിറ്റല്‍സ് തുടക്കമിടും. കേരളത്തില്‍ എല്ലാവര്‍ക്കും ഉന്നതനിലവാരമുള്ള ചികിത്സലഭ്യമാക്കാനുള്ള ശ്രമമാണ് ആസ്‌റ്ററിന്റെയെന്ന് ആസ്‌റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.