Sat. May 11th, 2024

പൊങ്കാലയിടുന്നവര്‍ സുരക്ഷിതത്വം ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്‌

By admin Feb 24, 2024
Keralanewz.com

തിരുവനന്തപുരം: ചൂട്‌ വളരെ കൂടുതലായതിനാല്‍ ആറ്റുകാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്‌ മന്ത്രി വീണാ ജോര്‍ജ്‌.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍പ്പോലും ഇടയ്‌ക്കിടയ്‌ക്കു വെള്ളം കുടിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവയുണ്ടായാല്‍ തണലുള്ളിടത്തേക്കു മാറുകയും വൈദ്യസഹായം തേടുകയും ചെയ്യണം.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ ആരോഗ്യവകുപ്പ്‌ വിവിധ സ്‌ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്‌ജമാക്കിയിട്ടുണ്ട്‌. ആംബുലന്‍സ്‌ സേവനവും ലഭ്യമാണ്‌. ദിശ 104, 1056, 0471 2552056 നമ്ബരുകളിലേക്കു വിളിച്ച്‌ ഡോക്‌ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

Facebook Comments Box

By admin

Related Post