Kerala NewsLocal NewsPolitics

ടി.പി കേസ്: കുറ്റവാളികളെ ഹൈക്കോടതിയിലെത്തിച്ചു

Keralanewz.com

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികളെ ഹൈക്കോടതിയില്‍ എത്തിച്ചു. പന്ത്രണ്ടാം പ്രതി ജ്യോതിബാബു ഒഴികെ ഉള്ളവരെയാണ് ഇന്ന് ഹാജരാക്കിയത്.

ആരോഗ്യപ്രശ്‌നമുള്ളതിനാലാണ് ജ്യോതിബാബു നേരിട്ട് ഹാജരാകുന്നത് ഒഴിവായത്. 10.15ന് ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുമ്ബോള്‍ ജ്യോതി ബാബു ഓണ്‍ലൈനില്‍ ഹാജരായേക്കും. വൈകിട്ട് മൂന്നിന് ഡയാലിസിസ് നടത്തേണ്ടതിനാല്‍ ആശുപത്രിയിലാണെന്ന് ജയില്‍ സൂപ്രണ്ട് കോടതിയെ അറിയിക്കും.

വിചാരണ കോടതി ഒഴിവാക്കിയ രണ്ട് പേര്‍ അടക്കം 14 പ്രതികളാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇതില്‍ 12 പേരാണ് ഇന്ന് കോടതിയില്‍ ഹാജരായത്. 12 പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ ഇന്ന് വാദം നടക്കും. നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഇവര്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നാണ് ഹര്‍ജി. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞ രണ്ട് പ്രതികള്‍ക്കുള്ള ശിക്ഷയിലും ഇന്ന് വാദം നടക്കും.

ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പത്താം പ്രതി കെ.കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവര്‍ കഴിഞ്ഞ ദിവസം മാറാട് പ്രത്യേക കോടതിയില്‍ കീഴടങ്ങിയിരുന്നു.

Facebook Comments Box