Kerala NewsFilmsLocal News

മലയാള സിനിമ ഇതുവരെ കാണാത്ത അത്ഭുതം ഇപ്പോള്‍ മൂന്നാറില്‍ ഷൂട്ട് ചെയ്യുന്നു; അനൂഷ്ക ഉടനെ എത്തും

Keralanewz.com

ഈ വർഷം മലയാള സിനിമ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കത്തനാർ. ജയസൂര്യ നായകനായി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ത്രിഡിയിലാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ പത്തു ദിവസത്തെ ചിത്രീകരണം മൂന്നാറില്‍ നടക്കുകയാണ്. ജയസൂര്യ ഉള്‍പ്പെടുന്ന രംഗങ്ങളാണ് മൂന്നാറില്‍ ഷൂട്ട് ചെയ്യുന്നത്. ഇതിന് ശേഷം ടീം പൂക്കാട്ടുപടിയിലേക്ക് ഷിഫ്ട് ചെയ്യും. ചിത്രത്തില്‍ നായികയാകുന്ന അനുഷ്ക ഷെട്ടി ഈ മാസം അവസാനത്തോടെയാകും എത്തുക.

‌പ്രഭുദേവയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രഭുദേവ മാർച്ച്‌ ആദ്യം ജോയിൻ ചെയ്യും. പ്രഭുദേവ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കത്തനാർ. 2011ല്‍ സന്തോഷ് ശിവൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ ഉറുമി സിനിമയില്‍ വവ്വാലിയായി താരം മലയാളത്തില്‍ എത്തിയിരുന്നു. ഇനി 100 ദിവസം നീളുന്ന ഷൂട്ടിംഗ് കൂടെ കത്തനാരിന് ഉണ്ടെന്നാണ് അണിയറക്കാർ അറിയിക്കുന്നത്. കോട്ടയം രമേശ്, വിനീത്, ഹരീഷ് ഉത്തമൻ, സനൂപ് സന്തോഷ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 36 ഏക്കറില്‍ നാല്‍പ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയില്‍ ഒരുക്കിയത്. തമിഴ് – തെലുങ്കു സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായതും മലയാളിയുമായ രാജീവൻ ആണ് സെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

200 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകനായ നേരത്തെ അറിയിച്ചിരുന്നു. ആർ.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി എഫ്.എക്സ് ആന്റ് വെർച്ച്‌വല്‍ പ്രൊഡക്ഷൻസിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. കൊറിയൻ വംശജനും കാനഡയില്‍ താമസ്സക്കാരനുമായ ജെ.ജെ. പാർക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ കമ്ബോസ് ചെയ്യുന്നത്. നിരവധി വിദേശ ചിത്രങ്ങള്‍ക്കു വേണ്ടി ആക്ഷൻ ഒരുക്കിയിട്ടുണ്ട്

Facebook Comments Box