Tue. May 7th, 2024

ഗുണനിലവാരമില്ല; ‘ജവാന്‍’ റമ്മിന്റെ വില്‍പ്പന വിലക്കി

By admin Feb 26, 2024
Keralanewz.com

കൊച്ചി: 17 ബാച്ച്‌ ജവാന്‍ റമ്മിന്റെ വില്‍പ്പന എക്‌സൈസ് നിര്‍ത്തി വച്ചു. തരി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്തിയത്.

വരാപ്പുഴ വാണിയക്കാട് ഷോപ്പില്‍ വില്‍പ്പനയ്ക്ക് എത്തിച്ച മദ്യക്കുപ്പികളിലാണ് ആദ്യം നിലവാര പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്.

എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഈ ഷോപ്പിലെ എട്ട് ബാച്ചുകളിലെ മദ്യത്തിനും ഗുണനിലവാരമില്ലെന്നു കണ്ടെത്തി. വരാപ്പുഴ ഷോപ്പിലും ഒന്‍പത് ബാച്ച്‌ മദ്യത്തില്‍ തരികള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നു മറ്റു വില്‍പ്പന കേന്ദ്രങ്ങളിലേയും ജവാന്‍ റം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉപയോഗ കാലാവധി കഴിഞ്ഞ മദ്യത്തിലാണ് സാധാരണ തരികള്‍ കാണാറുള്ളത്. ബോട്ട്‌ലിങിലെ അപാകവും ഇതിനു ഇടയാക്കും. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ ജവാന്‍ റം പെട്ടെന്നു വിറ്റു തീരാറുണ്ട്.

കുപ്പിയില്‍ നിറച്ച സമയത്തെ വീഴ്ചയാണോ എന്നു പരിശോധിക്കുന്നുണ്ട്. സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു. പൊതുമേഖല സ്ഥാപനമായ ട്രാന്‍വന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സാണ് ജവാന്‍ റം നിര്‍മിക്കുന്നത്.

Facebook Comments Box

By admin

Related Post