National NewsPolitics

കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്‌ ഡല്‍ഹി – നോയിഡ അതിര്‍ത്തിയില്‍ ആരംഭിച്ചു; റാലി വൈകിട്ട് നാലുമണി വരെ തുടരും

Keralanewz.com

ഡല്‍ഹി; ഭാരതീയ കിസാന്‍ യൂണിയനും സംയുക്ത കിസാന്‍ മോര്‍ച്ചയും സംഘടിപ്പിക്കുന്ന ട്രാക്‌ട്രര്‍ മാര്‍ച്ച്‌ഡല്‍ഹി നോയിഡ അതിര്‍ത്തിയില്‍ ആരംഭിച്ചു.

ഉച്ചയ്ക്ക് 12 ന് ആരംഭിച്ച ട്രാക്ടര്‍ റാലി വൈകിട്ട് നാല് മണിവരെയുണ്ടാകും.മെഹന്ദിപൂര്‍ മുതല്‍ ഫലൈദ വരെ നീളുന്ന യാത്ര യമുന എക്‌സ്പ്രസ് വഴിയിലൂടെ കടന്നുപോകും.കൂടുതല്‍ ഉദ്യോഗസ്ഥരെ ഡല്‍ഹിയിലെയും നോയിഡയിലെയും പ്രധാന പ്രവേശന – എക്‌സിറ്റ് പോയിന്റുകലില്‍ അണിനിരത്തുകയും ചെയ്തട്ടുണ്ട്. ട്രാഫിക് നിയന്ത്രണത്തിനുള്ള നടപടികല്‍ നോയിഡ പോലീസ് സ്വീകരിച്ചട്ടുണ്ട്.
ഡല്‍ഹിലേക്കുള്ള തങ്ങളുടെ മാര്‍ച്ച്‌ നിര്‍ത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് സിംഗ്, ടിക്രി അതിര്‍ത്തികലിലെ തടസ്സങ്ങള്‍ ഡല്‍ഹി പോലീസ് ഇന്നലെ നീക്കിയിരുന്നു.

Facebook Comments Box