Kerala NewsLocal NewsTravel

വാഹനാപകടം: നടന്‍ സൂരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും

Keralanewz.com

കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസുകളോട് പ്രതികരിക്കാത്ത നടന്‍ സൂരാജ് വെഞ്ഞാറമൂടിനെതിരെ നടപടി.

ലൈസന്‍സ് സസ്‌പെന്റ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കാന്‍ എംവിഡി മൂന്ന് തവണ നോട്ടീസ് അയച്ചുവെങ്കിലും സൂരാജ് മറുപടി നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് സൂരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ വകുപ്പ് തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലായ് 29ന് രാത്രി കൊച്ചി തമ്മനം-കാരക്കോടം റോഡിലാണ് സൂരാജ് ഓടിച്ച കാറിച്ച്‌ ബൈക്കിടിച്ച യാത്രക്കാരന് പരിക്കേറ്റത്. അമിത വേഗതയിലായിരുന്നു സൂരാജ് കാര്‍ ഓടിച്ചിരുന്നത്. ബൈക്ക് യാത്രികനായ മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ശരതിന്റെ വലതുകാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റ് നാല് വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

Facebook Comments Box