മൂന്നാര്‍ കോളനിയില്‍ കാട്ടാനക്കൂട്ടമിറങ്ങി
മൂന്നാര്‍: മൂന്നാറില്‍ ഭീതി പരത്തി കാട്ടാന കൂട്ടമിറങ്ങി. ടൗണിന് സമീപമുള്ള മൂന്നാര്‍ കോളനിയിലാണ് കാട്ടാനക്കൂട്ടം വന്നത്.
ആയിരത്തോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അഞ്ച് കാട്ടാനകളുടെ കൂട്ടമാണ് എത്തിയത്. പ്രദേശവാസികള്‍ ബഹളം വച്ചതോടെ ആനകള്‍ സമീപത്തെ വനമേഖലയിലേക്ക് കയറി.
ഇന്നലെ വൈകിട്ടും മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു. രാത്രി കന്നിമല എസ്‌റ്റേറ്റില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ മണി കൊല്ലപ്പെട്ടിരുന്നു.
Facebook Comments Box