Sat. May 18th, 2024

മോദിയെ പുകഴ്‌ത്തിയും വിമര്‍ശിച്ചും പ്രേമചന്ദ്രന്‍

By admin Feb 27, 2024
Keralanewz.com

കൊല്ലം: കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തിയും യു.ഡി.എഫിന്റെ സമരാഗ്നിയില്‍ പ്രധാനമന്ത്രിയെ നിശിതമായി വിമര്‍ശിച്ചും എന്‍.കെ.

പ്രേമചന്ദ്രന്‍ എം.പി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഏതെങ്കിലും പദ്ധതി ഉദ്‌ഘാടനം ചെയ്‌തിട്ടുണ്ടെങ്കില്‍ അതു നടപ്പിലാക്കുമെന്ന്‌ ഉറപ്പുണ്ടെന്നു കുണ്ടറ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. “പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിര്‍വഹണം, പൂര്‍ത്തീകരണം എന്നിവ എല്ലാ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ്‌ കൃത്യമായി മോണിറ്റര്‍ ചെയ്യും. അപ്പോള്‍, സ്വാഭാവികമായും ആ പദ്ധതി നടക്കും എന്ന കാര്യത്തില്‍ എനിക്ക്‌ അശേഷം സംശയമില്ല”- പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി മേല്‍പ്പാലത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രേമചന്ദ്രന്‍ പ്രകീര്‍ത്തിച്ചു.
അതേസമയം, കൊല്ലത്തു നടന്ന സമരാഗ്‌നി മാര്‍ച്ചില്‍ സംസാരിച്ച എന്‍.കെ. പ്രേമചന്ദ്രന്‍, മോദിയുടെ ഗ്യാരന്റി വെറും തട്ടിപ്പാണെന്നു വിമര്‍ശിച്ചു. ‘തെരഞ്ഞെടുപ്പ്‌ അടുക്കുമ്ബോള്‍ ഇത്തരം പാഴ്‌വാഗ്‌ദാനങ്ങള്‍ മോദി മുമ്ബും നടത്തിയിട്ടുണ്ട്‌. പ്രതിവര്‍ഷം രണ്ടു കോടി പേര്‍ക്കു തൊഴില്‍ നല്‍കുമെന്നായിരുന്നു 2014ല്‍ വാഗ്‌ദാനം. എന്നാല്‍, പത്തു വര്‍ഷത്തെ ഭരണംകൊണ്ട്‌ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍നഷ്‌ട രാജ്യമാക്കി മാറ്റി’- പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.

Facebook Comments Box

By admin

Related Post