Kerala NewsLocal NewsNational News

ഗള്‍ഫിലെ 900 തടവുകാരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍വ്യാപാരി നല്‍കിയത് 2.25 കോടി രൂപ…!

Keralanewz.com

ന്യൂഡല്‍ഹി: റംസാന് മുന്നോടിയായി ഗള്‍ഫ് ജയിലുകളില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കാന്‍ ഇന്ത്യാക്കാരന്‍ നല്‍കിയത് 2.25 കോടി രൂപ.

66 കാരനായ ഫിറോസ് മര്‍ച്ചന്റിന്റെ ശ്രമത്തില്‍ മോചനം കിട്ടുന്നത് 900 തടവുകാര്‍ക്ക്.

അറേബ്യന്‍ രാജ്യത്ത് ഉടനീളമുള്ള ജയിലുകളിലുള്ളവര്‍ക്കാണ് ഗുണം കിട്ടുന്നത്. അജ്മാനില്‍ നിന്ന് 495, ഫുജൈറയില്‍ നിന്ന് 170, ദുബായില്‍ നിന്ന് 121, ഉമ്മുല്‍ ഖുവൈനില്‍ നിന്ന് 69, റാസല്‍ ഖുവൈനില്‍ നിന്ന് 28 എന്നിങ്ങനെ 2024-ന്റെ തുടക്കം മുതല്‍ യുഎഇയിലുടനീളമുള്ള 900 തടവുകാരെ മോചിപ്പിക്കുന്നത്.

2008-ല്‍ സ്ഥാപിതമായ ഫോര്‍ഗോട്ടന്‍ സൊസൈറ്റി സംരംഭത്തിലൂടെ വര്‍ഷങ്ങളായി 20,000 തടവുകാരെ മര്‍ച്ചന്റ് മോചിപ്പിച്ചിട്ടുണ്ട്. 2024 ല്‍ ഏകദേശം 3,000 കുറ്റവാളികളെ മോചിപ്പിക്കാനാണ് മര്‍ച്ചന്റ് ഉദ്ദേശിക്കുന്നത്. ”അവരുടെ മാതൃരാജ്യത്തിലും സമൂഹത്തിലും അവരുടെ കുടുംബവുമായി അനുരഞ്ജനത്തിനുള്ള സാധ്യത അവര്‍ക്ക് നല്‍കുന്നതിന് ഞങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപാരിയുടെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് കേണല്‍ മുഹമ്മദ് യൂസഫ് അല്‍-മത്രൂഷി പറഞ്ഞു, ‘അനേകായിരങ്ങള്‍ അദ്ദേഹത്തോട് നന്ദിയോടെ കടപ്പെട്ടിരിക്കുന്നു, ഇത് വളരെ ശ്രദ്ധേയമാക്കുന്നത് വളരെ നല്ല ജോലി ചെയ്യാനും അവര്‍ക്ക് ആത്മാര്‍ത്ഥമായ പ്രത്യാശ നല്‍കാനുമുള്ള ശാന്തവും വിവേകപൂര്‍ണ്ണവുമായ രീതിയാണ്. പിഴ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ അനേകരാണ് ജയിലുകളില്‍ കഴിയുന്നത്.

Facebook Comments Box