Kerala NewsLocal News

25,000 രൂപ നിക്ഷേപം അഞ്ച് വര്‍ഷംകൊണ്ട് 18 ലക്ഷമാകും; പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ സമ്ബാദ്യ പദ്ധതി

Keralanewz.com

പോസ്റ്റ് ഓഫീസ് സമ്ബാദ്യ – നിക്ഷേപ പദ്ധതികളെ എന്നും ജനപ്രിയമാക്കുന്നത് ഉയർന്ന പലിശയും ഉറപ്പായ റിട്ടേണ്‍സുമാണ്.

സാധാരണക്കാരന്റെ വ്യത്യസ്തങ്ങളായ സാമ്ബത്തിക ലക്ഷ്യങ്ങള്‍ പൂർത്തികരിക്കാൻ സാധിക്കുന്ന നിരവധി പദ്ധതികളാണ് ഇത്തരത്തില്‍ ഇന്ത്യൻ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ തന്നെ തുടർച്ചയായ നിക്ഷേപത്തിലൂടെ ഹ്രസ്വകാലംകൊണ്ട് മികച്ച സമ്ബാദ്യം കെട്ടിപടുക്കാൻ സഹായിക്കുന്ന സ്കീമാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീം അഥവ നാഷ്ണല്‍ സേവിംഗസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് തുടങ്ങി വിവിധ കാലയളവുകളില്‍ ഒരു നിശ്ചിത തുക അടയ്ക്കാനും മൊച്വൂരിറ്റി കാലയളവിന് ശേഷം പിൻവലിക്കാനും ഈ പദ്ധതി വഴി ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നു. പണം സമ്ബാദിക്കുക എന്ന ഒരു നിക്ഷേപകന്റെ ആത്യന്തികമായ ലക്ഷ്യം സാധ്യമാകുന്ന ജനപ്രിയ പദ്ധതിയാണിത്.

നിക്ഷേപത്തില്‍ നിന്ന് വരുമാനം തേടുകയും പണം സുരക്ഷിതമായി നിക്ഷേപിക്കാനും ആഗ്രഹിക്കുന്ന ഇന്ത്യയിലെ വലിയൊരു വിഭാഗമാണ് ആർഡിയുടെ പ്രിയ ഉപഭോക്താക്കള്‍. പ്രതിവർഷം 6.7 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസിന്റെ റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീം വാഗ്ദാനം ചെയ്യുന്നത്. ഏതൊരു ഇന്ത്യൻ പൗരനും തുടങ്ങാൻ സാധിക്കുന്ന നാഷ്ണല്‍ സേവിംഗസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ജോയിന്റ് അക്കൗണ്ടായി തുടങ്ങാനുമുള്ള അവസരമുണ്ട്. 100 രൂപയാണ് ആർഡിയിലെ കുറഞ്ഞ നിക്ഷേപ പരിധി. 10 രൂപയുടെ ഗുണിതങ്ങളില്‍ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.അതേസമയം, ഉയർന്ന നിക്ഷേപ പരിധിയില്ലാത്ത സ്കീമുകളില്‍ ഒന്നുകൂടിയാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീം. ഇതേ പദ്ധതിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള ബാങ്കുകളിലും ആർഡി അക്കൗണ്ട് തുറക്കാൻ സാധിക്കുമെന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്.

ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേർക്ക് വരെ പങ്കാളികളാകാം. പത്ത് വയസോ അതിന് മുകളിലോ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാവിനും ആർഡി അക്കൗണ്ട് തുറക്കാൻ വ്യവസ്ഥയുണ്ട്. അതേപോലെ തന്നെ മുഴുവൻ നിക്ഷേപ തുകയും മുൻകൂട്ടി അടയ്ക്കാനും സാധിക്കുന്നു. എത്ര വർഷത്തേക്കുള്ള ആർഡിയാണോ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത് അത്രയും തുക അക്കൗണ്ട് തുറക്കുന്നസമയത്തോ പിന്നീട് അടവ് സമയത്ത് എപ്പഴെങ്കിലുമോ മുഴുവാനായും മുൻകൂട്ടി അടയ്ക്കാം. സാമ്ബത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പലിശ പ്രിൻസിപ്പല്‍ തുകയ്ക്കൊപ്പം ചേരുന്നു.

വായ്പ സംവിധാനമാണ് മറ്റ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്നും നാഷ്ണല്‍ സേവിംഗസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിനെ വേറിട്ടുനിർത്തുന്നത്. എല്ലാ മാസവും തുടർച്ചയായി ഒരു വർഷം നിക്ഷേപം പൂർത്തിയാക്കി കഴിഞ്ഞാല്‍ നിക്ഷേപ തുകയുടെ 50 ശതമാനം വായ്പയായെടുക്കാനും നിക്ഷേപകന് അവസരമുണ്ട്. അഞ്ച് വർഷമാണ് നിക്ഷേപം നടത്തേണ്ടതെങ്കിലും പിന്നീടും അഞ്ച് വർഷത്തേക്കുകൂടി അക്കൗണ്ട് മുന്നോട്ടു കൊണ്ടുപോകാനും നിക്ഷേപകന് സാധിക്കുന്നു.

ഇത്തരത്തില്‍ ഒരാള്‍ പ്രതിമാസം 25,000 രൂപ നിക്ഷേപിച്ചാല്‍, അഞ്ച് വർഷത്തെ മെച്വൂരിറ്റി കാലയളവ് പൂർത്തിയാകുമ്ബോള്‍ മൂന്ന് ലക്ഷത്തോളം രൂപ പലിശയിനത്തില്‍ മാത്രം സ്വന്തമാക്കാൻ സാധിക്കും. അഞ്ച് വർഷത്തില്‍ 60 മാസത്തെ നിക്ഷേപമാണ് ഒരാള്‍ നടത്തുന്നത്. മെച്വൂരിറ്റി കാലയളവില്‍ നിക്ഷേപം മാത്രം 15 ലക്ഷം രൂപയാകും. 6.7 ശതമാനം പലിശ നിരക്കില്‍ 15 ലക്ഷം രൂപയ്ക്ക് 2,84,146 രൂപ പലിശയായും ലഭിക്കുന്നു. അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവ് കഴിഞ്ഞാല്‍ റിട്ടേണായി ആകെ ലഭിക്കുന്ന തുക 17,84,146 രൂപയായിരിക്കും.

Facebook Comments Box