Sat. May 11th, 2024

കേരള ചരിത്രത്തില്‍ ആദ്യം, ആ ഒരു പേരുദോഷം കൂടി രണ്ടാം പിണറായി സര്‍ക്കാര്‍ സ്വന്തമാക്കി, കടുത്ത പ്രതിഷേധം

By admin Mar 3, 2024
Keralanewz.com

തിരുവനന്തപുരം: അടിയന്തരമായി 1800 കോടി രൂപ കണ്ടെത്തി ട്രഷറി ഫണ്ട് മാനേജ് ചെയ്താലേ ചീഫ് സെക്രട്ടറി മുതല്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർവരെയുള്ള സർക്കാർ ജീവനക്കാർക്ക് ശമ്ബളം നല്‍കാൻ കഴിയൂ.

തിങ്കളാഴ്ചയോടെ അതു സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടല്‍.

സർക്കാരിന്റെ ദൈനംദിന ആവശ്യങ്ങളും വായ്പാതിരിച്ചടവും ശമ്ബള വിതരണവുമടക്കം കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഫണ്ട് മാനേജ്മെന്റ്. അതുക്രമപ്പെടുത്തിയാല്‍ ശമ്ബളം നല്‍കാം. കഴിഞ്ഞ ദിവസം കേരളത്തിനുള്ള വിഹിതമായി കേന്ദ്രത്തില്‍ നിന്നു കിട്ടിയ 4122 കോടിയും ഇത്തരത്തില്‍ വിനിയോഗിക്കുകയാണ്. പെൻഷൻ വിതരണം പതിവുപോലെ നടക്കുന്നുണ്ട്. അതിലെ തുക ഏറിയപങ്കും പൂർണമായി പിൻവലിക്കാറില്ല. ഫലത്തില്‍ അത് സർക്കാരിന്റെ കൈവശംതന്നെ ഇരിക്കും.

അതേസമയം ചരിത്രത്തില്‍ ആദ്യമായി മാസത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിലും ശമ്ബള വിതരണം ചെയ്യാൻ കഴിഞ്ഞില്ലെന്ന പേരുദോഷം സർക്കാരിനെ വേട്ടയാടുകയാണ്. രേഖകളിലെ കണക്കു പ്രകാരം ട്രഷറി അക്കൗണ്ടുകളിലേക്ക് ജീവനക്കാരുടെ ശമ്ബളം വരവുവച്ചെങ്കിലും പണം അതിലേക്ക് മാറ്റിയിട്ടില്ല.സാങ്കേതികകാരണങ്ങളാലാണ് ശമ്ബളം പിൻവലിക്കാൻ ആകാത്തതെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രതികരണം. ഈമാസം കിട്ടേണ്ട 13600കോടി കേന്ദ്രം തന്നിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. സർക്കാരിന്റെ കാര്യക്ഷമതകുറവാണിതിന് കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജീവനക്കാർക്ക് പ്രതിഷേധം

ശമ്ബളം മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്നലെ സെക്രട്ടറിയറ്റിലേക്ക് മാർച്ച്‌ നടത്തി. ഭരണപക്ഷ സംഘടനകള്‍ക്കും അമർഷമുണ്ട്.എൻ.ജി.ഒ.സംഘ് ട്രഷറി ഡയറക്ടറേറ്റിലേക്ക് മാർച്ചുംധർണയും സംഘടിപ്പിച്ചു. ജീവനക്കാരുടെ 7 ഗഡു ഡി.എയും കുടിശികയാണ്.

വായ്പാ തിരിച്ചടവ് നീട്ടി

പ്രതിസന്ധി മറികടക്കാൻ സർക്കാർ തീവ്ര ശ്രമം തുടങ്ങിയിട്ടുണ്ട്. ട്രഷറി ഓവർഡ്രാഫ്റ്റിലായതിനാല്‍ കൂടുതല്‍ പണം എടുക്കാനാവില്ല.സഹകരണബാങ്കുകളില്‍ നിന്നുള്ള 3140കോടിയുടെ വായ്പാതിരിച്ചടവ് ഒരുവർഷത്തേക്ക് നീട്ടിവച്ചു.

സഹകരണസ്ഥാപനങ്ങളില്‍ നിന്ന് പണം കണ്ടെത്താനും പൊതുമേഖലാസ്ഥാപനങ്ങളിലെ നീക്കിയിരുപ്പ് തല്‍ക്കാലം ട്രഷറിയിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്.ഇതോടെ 1800 കോടി തികയ്ക്കാനാവും

ശമ്ബളം അക്കൗണ്ടിലുണ്ട്: സർക്കാർ

ട്രഷറിയിലെ എംപ്ലോയ് ട്രഷറി സേവിങ്സ് ബാങ്ക് (ഇ.ടി.എസ്.ബി) അക്കൗണ്ടിലെത്തുന്ന ശമ്ബളം അവിടെനിന്നാണ് ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പോകുന്നത്.ഇ.ടി.എസ്.ബിയിലേക്ക് ശമ്ബളം കൈമാറിയെന്നാണ് സർക്കാർ പറയുന്നത്. ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയിട്ടില്ല.

ശമ്ബളവിതരണക്രമം

ആദ്യ പ്രവൃത്തിദിവസം :ലാൻഡ് റവന്യൂ,എക്‌സൈസ്, വെഹിക്കള്‍ ടാക്സ്,സെയില്‍ ടാക്സ്,മറ്റ്നികുതി വിഭാഗങ്ങള്‍,ചീഫ് ഇലക്‌ട്രല്‍ ഇൻസ്പക്‌ട്രേറ്റ്,സ്റ്റാമ്ബ്,രജിസ്‌ട്രേഷൻ,നിയമസഭ, ഇലക്ഷൻ,പൊതുഭരണവകുപ്പിനു കീഴിലെ സ്ഥാപനങ്ങള്‍, നീതിന്യായവകുപ്പ്,ജയില്‍,പൊലീസുംഫയർഫോഴ്സും, സ്റ്റേഷനറി ആൻഡ് പ്രിന്റിംഗ് ,ഇൻഷ്വറൻസ്,ഹരിജൻവെല്‍ഫെയർ,മുനിസിപ്പാലിറ്റീസ്,ജലഗതാഗതം

രണ്ടാംദിവസം:വിദ്യാഭ്യാസ വകുപ്പ്,മെഡിക്കല്‍ആൻഡ് പബ്ലിക് ഹെല്‍ത്ത്.

മൂന്നാംദിവസം:കൃഷി,ഫിഷറീസ്,അനിമല്‍ഹസ്ബൻഡറി,സഹകരണം,വ്യവസായം,സയന്റിഫിക് ഡിപ്പാർട്ട്‌മെന്റുകള്‍,ലേബർ,റൂറല്‍ഡെവലെപ്‌മെന്റ്,സ്റ്റാറ്റിസ്റ്റിക്സ്,പോർട്ട്,സിവില്‍ സപ്ലൈസ്,ഡയറിഡെവലെപ്‌മെന്റ്

Facebook Comments Box

By admin

Related Post

You Missed