Sun. May 5th, 2024

അഭിമന്യുവിന്റെ കൊലപാതകം: സുപ്രധാന രേഖകള്‍ സെഷന്‍സ്‌ കോടതിയില്‍നിന്ന്‌ കാണാതായി

By admin Mar 7, 2024
Keralanewz.com

കൊച്ചി: എസ്‌.എഫ്‌.ഐ. നേതാവ്‌ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം, പോസ്‌റ്റ്‌മോര്‍ട്ടം അടക്കമുള്ള സുപ്രധാന രേഖകള്‍ എറണാകുളം സെഷന്‍സ്‌ കോടതിയില്‍നിന്നു കാണാതായി.

കോടതിയില്‍ സമര്‍പ്പിച്ചിരുന്ന രേഖകള്‍ കാണാതായതു സംബന്ധിച്ച വിവരം ഡിസംബറില്‍ സെഷന്‍സ്‌ ജഡ്‌ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാണാതായ രേഖകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

എറണാകുളം മഹാരാജാസ്‌ കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട്‌ എസ്‌.എഫ്‌.ഐ-ക്യാമ്ബസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്നാണ്‌ അഭിമന്യുവിനു കൂത്തേറ്റത്‌. നെട്ടൂര്‍ മേക്കാട്ട്‌ സഹല്‍ ഹംസ (25)യാണ്‌ അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത്‌. 2018 ജൂലൈ രണ്ടിനായിരുന്നു സംഭവം.

ക്യാമ്ബസിനു പുറത്തുനിന്നുള്ള പോപ്പുലര്‍ ഫ്രണ്ട്‌ (പി.എഫ്‌.ഐ) പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി എത്തിയതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്‌. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച്‌ 2022 സെപ്‌റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്‌ഞാപനത്തില്‍ നിരോധനത്തിനു കാരണമായ കുറ്റകൃത്യങ്ങളില്‍ അഭിമന്യു കൊലക്കേസും ഉള്‍പ്പെടുത്തിയിരുന്നു.

Facebook Comments Box

By admin

Related Post